
മിമിക്രി കലാകാരനും തബലിസ്റ്റുമായി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ സംവിധായകന് പുതിയോട്ടില്‍ കോളനിയില്‍ ഹനീഫ് ബാബു വാഹനാപകടത്തിൽ അന്തരിച്ചു. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളില്‍ തനിച്ചായവരുടെ കഥ പറയുന്ന ഹനീഫിന്റെ ‘ഒറ്റപ്പെട്ടവര്‍’ എന്ന ആദ്യ സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും കഴിഞ്ഞിരുന്നു. അതിനിടയിലാണ് അപകടം.
കഴിഞ്ഞ ദിവസം രാത്രി ഓമശ്ശേരി- കോടഞ്ചേരി റോഡില്‍ കോടഞ്ചേരി ശാന്തി നഗറില്‍ വെച്ച് ഹനീഫ് സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡില്‍ വീണു കിടന്ന ഹനീഫിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: മുംതാസ്. മക്കള്‍: റിന്‍ഷാദ്, ആയിഷ, ഫാത്തിമ. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കാരശ്ശേരി തണ്ണീര്‍പൊയില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
മിമിക്രി കലാകാരനും തബലിസ്റ്റുമായിരുന്ന ഹനീഫ് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു. അടുത്തിടെ ഹരിശ്രീ യൂസഫ്, അനില ശ്രീകുമാര്‍, പ്രകാശ് പയ്യാനക്കല്‍ തുടങ്ങിയവരെ വെച്ച് യ ഹലാക്കിന്റെ മുഹബത്ത് എന്ന കോമഡി പരമ്ബരയും ഒരുക്കുകയും പി കെ രാധാകൃഷ്ണന്റെ പ്രണയാമൃതം എന്ന സിനിമയില്‍ വേഷമിടുകയും ചെയ്തു.
Post Your Comments