GeneralLatest NewsNEWSTollywood

നിങ്ങള്‍ക്ക് രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് എങ്ങനെ അറിയാം? ഉറക്കമില്ലാത്ത രാത്രികളും അമിതവണ്ണവും വീണ്ടും സഹിക്കാനാവുമോ? നടി പറയുന്നു

എല്ലാ പ്രതിസന്ധികളേയും നേരിടാനുള്ള അത്മബലമുണ്ടെങ്കില്‍ മാത്രം രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച്‌ ആലോചിച്ചാല്‍ മതി

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സമീറ റെഡ്ഢി. സോഷ്യൽ മീഡിയയിൽ സജീവമായ സമീറ വീട്ടിലെ രസകരമായ വിശേഷങ്ങളെല്ലാംആരാധകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞ് വേണമെന്ന് തീരുമാനിച്ചത് എങ്ങനെയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ആദ്യ പ്രസവത്തിന് ശേഷം തനിക്ക് വിഷാദത്തിലൂടെ കടന്നു പോകേണ്ടിവന്നിട്ടുണ്ട് എന്ന് മുൻപ് വെളിപ്പെടുത്തിയ സമീറ എല്ലാ പ്രതിസന്ധികളേയും നേരിടാനുള്ള അത്മബലമുണ്ടെങ്കില്‍ മാത്രം രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച്‌ ആലോചിച്ചാല്‍ മതി എന്നാണ് പറയുന്നത്.

read  also:പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘടനം ചെയ്ത അടല്‍ തുരങ്കം; തുരങ്കത്തിലൂടെ സഞ്ചരിച്ച ചിത്രം പങ്കുവച്ച്‌ പ്രിയദര്‍ശന്‍

നിങ്ങള്‍ക്ക് രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് എങ്ങനെ അറിയാം? എന്ന ചോദ്യത്തിലാണ് താരം പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. താനിത് പലതവണ ചോദിച്ചിട്ടുണ്ട്. പലര്‍ക്കും പല രീതിയിലായിരിക്കും ഇതെന്നും പറഞ്ഞ താരത്തിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ.. ”എനിക്ക് രണ്ട് കുഞ്ഞുങ്ങള്‍ വേണമെന്ന് എപ്പോഴും അറിയാമായിരുന്നു. ജീവിതകാലം മുഴുവന്‍ മികച്ച ബന്ധം അവര്‍ കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി തുടക്കകാലത്ത് ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. രണ്ടമത്തെ കുഞ്ഞിനുവേണ്ടി തയാറാണോ എന്നുഞാന്‍ എന്നോട് തന്നെ ചോദിക്കുകയായിരുന്നു. ഗര്‍ഭകാലം, ഉറക്കമില്ലാത്ത രാത്രികള്‍, അമിതഭാരം എന്നിവയിലൂടെ വീണ്ടും കടന്നുപോകാനുള്ള ധൈര്യം എനിക്കുണ്ടോ എന്ന് സ്വയം ചോദിച്ചു. ആദ്യ പ്രസവത്തിന് ശേഷം ഞാന്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നു പോയിരുന്നു. അതിനാല്‍ അതിനുള്ള തയാറെടുപ്പുകള്‍ നടത്തി”. – താരം പറഞ്ഞു. കുട്ടികള്‍ ഇല്ലാത്ത നിരവധി കുടുംബങ്ങളെ തനിക്കറിയാമെന്നും തീരുമാനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയെടുക്കരുതെന്നും സമീറ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button