താന്‍ നായകനായ ഒരേയൊരു സിനിമയെക്കുറിച്ചും അതില്‍ തന്റെ ജോഡിയായി അഭിനയിച്ച നായികയുടെ സമീപനത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ജോണ്‍ഹോനായി നടന് റിസബാവ. ഷാജി കൈലാസ് – രണ്‍ജി പണിക്കര്‍ ടീമിന്റെ ‘ഡോക്ടര്‍ പശുപതി’ എന്ന സിനിമയില്‍ നായക വേഷം ചെയ്ത റിസബാവ ആ സിനിമയില്‍ തന്നെ തന്റെ നായികയായി അഭിനയിച്ച പാര്‍വതിയുമൊത്തുള്ള അഭിനയ നിമിഷങ്ങളെക്കുറിച്ചും ഒരു പുതുമുഖമെന്ന നിലയില്‍ അവര്‍ തന്നോട് ഇടപെട്ട രീതിയെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്.
‘ആദ്യമായി അഭിനയിക്കാനെത്തിയപ്പോള്‍ പാര്‍വതിയെ പോലെ വലിയ ഒരു നടി തനിക്ക് നല്കിയ പിന്തുണ വളരെ വലുതാണ്. അത്രയ്ക്കും സിംപിളായ നടിയാണ് പാര്‍വതി. സിനിമയുടെ റിലീസിന് മുന്‍പ് ദൂരദര്‍ശനില്‍ ‘ചിത്രഗീതം’ നടക്കുമ്പോള്‍ ഡോക്ടര്‍ പശുപതിയിലെ പാട്ട് സീന്‍ കാണിച്ചു. പാര്‍വതിക്കൊപ്പം വന്ന പുതിയ നായകന് കലക്കുമെന്നായിരുന്നു പല ചെറുപ്പക്കാരും അന്ന് പറഞ്ഞത്, അത് ഞാന്‍ കേള്‍ക്കാനിടയായപ്പോള്‍ വല്ലാത്ത ടെന്‍ഷനായി. എന്റെ ജീവിതത്തില്‍ അത്രയേറെ പ്രിയപ്പെട്ട സിനിമയാണ് ‘ഡോക്ടര്‍ പശുപതി’. പാര്‍വതിക്ക് പറ്റിയ ഒരു നായകനായിരുന്നില്ല താനെങ്കിലും ഒരുപാട് സ്നേഹത്തോടെയാണ് പാര്‍വതി എന്നോട് പെരുമാറിയത്. അത് പോലെ മറ്റൊരു നടിയും എന്നോട് പെരുമാറിയിട്ടില്ല’. റിസബാവ പറയുന്നു.
Post Your Comments