തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായ ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്ന സിനിമയുടെ രണ്ടാം ഭാഗമായ ഇരണ്ടാം കുത്തിന്റെ ടീസര്‍റിനു വലിയ വിമർശനമാണ് ലഭിക്കുന്നത്. അശ്ലീല രംഗങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നും താരങ്ങൾക്കെതിരെ കേസ് എടുക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉയരുന്നതിനിടയിൽ കിടപ്പറ നേരിട്ട് തെരുവിലേക്ക് കൊണ്ടുപോകുന്നത് പോലെയാണ് ഇത്തരം സൃഷ്‍ടികളെന്ന വിമർശനവുമായി പ്രമുഖ സംവിധായകൻ ഭാരതിരാജ രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടിയുമായി ഇരണ്ടാം കുത്തിന്റെ സംവിധായകന്‍ സന്തോഷ് പി ജയകുമാറും രംഗത്തെത്തിയതോടെ വിവാദം ശക്തമാകുകയാണ്.
read also:സാരിയുടുത്ത് കിടപ്പറയിലേയ്ക്ക് വരാന്‍ പറഞ്ഞു; സംവിധായകനെതിരെ പ്രമുഖ നടി
”സിനിമ വ്യവസായമാണ്. പക്ഷേ പഴത്തെപോലും ഇങ്ങനെ വെറുപ്പുളവാക്കുന്ന അര്‍ഥത്തില്‍ കാണിക്കുന്നത് ശരിയല്ല. ജീവിതത്തിലെ കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നത് കുഴപ്പമില്ല. പക്ഷേ ഇങ്ങനെയല്ലാതെ മറ്റ് രീതിയിലാണ് പറയേണ്ടത്. ഇത് കിടപ്പറ നേരിട്ട് തെരുവിലേക്ക് കൊണ്ടുവരുന്നതുപോലെയാണ്. ഇന്ത്യന്‍ സംസ്‍കാരത്തിന് എതിരാണ് എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ ഇല്ല. പക്ഷേ കുടുംബങ്ങളുടെ പരിശുദ്ധി സംരക്ഷിക്കപ്പെടേണ്ട് എന്നാണ്” ഭാരതിരാജ പറഞ്ഞത്. സര്‍ക്കാരും സെന്‍സര്‍ബോര്‍ഡും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ നായകന്‍ കൂടിയായ സന്തോഷ് പി ജയകുമാര്‍ മറുപടിയുമായി രംഗത്തെത്തി.
read also:ജനപ്രിയ നടൻ വിഷ്ണു വിശാലിന്റെ അച്ഛനെതിരെ വഞ്ചന കേസുമായി പ്രമുഖ നടൻ
ഭാരതിരാജ സംവിധാനം ചെയ്‍ത 1981 ല്‍ പുറത്തിറങ്ങിയ ടിക് ടിക് എന്ന സിനിമയില്‍ ബിക്കിനി ധരിച്ചു നില്‍ക്കുന്ന സ്ത്രീകളുടെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടായിരുന്നു സന്തോഷിന്റെ പ്രതികരണം. ‘ഭാരതിരാജയോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ. ഇത് അദ്ദേഹത്തിന്റെ 1981 ല്‍ പുറത്തിറങ്ങിയ ടിക് ടിക് എന്ന സിനിമയുടെ പോസ്റ്ററാണ്. ഈ ചിത്രം കാണുമ്ബോള്‍ നിങ്ങള്‍ക്ക് നാണം തോന്നുന്നില്ലേ?.’ എന്നദ്ദേഹം കുറിച്ചു
Post Your Comments