GeneralLatest NewsNEWSTV Shows

ആ നടനൊപ്പം പ്രവർത്തിച്ചാൽ എനിക്ക് ഭ്രാന്ത് പിടിക്കും; ആരാധന തുറന്നു പറഞ്ഞു സാറ ​ഗുര്‍പല്‍

പഞ്ചാബി സിനിമ മേഖലയിലെ തന്റെ പ്രവര്‍ത്തനങ്ങളാണ് ബി​ഗ് ബോസ് പോലുള്ള ഷോയില്‍ അവസരം ലഭിക്കാന്‍

വിവാഹം വിവാഹമോചനം തുടങ്ങി വാർത്തകളിൽ ഇടം നേടിയ പഞ്ചാബി നടിയും ​ഗായികയുമായ സാറ ​ഗുര്‍പല്‍ ബിഗ് ബോസ് ഷോയിലൂടെ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ബിഗ് ബോസ് അവതാരകനായി എത്തുന്ന സല്‍മാൻ ഖാനോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് സാറ ​ഗുര്‍പല്‍. സല്‍മാനൊപ്പം എന്നെങ്കിലും ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞാല്‍ തനിക്ക് പിന്നെ ഭ്രാന്തു പിടിക്കുമെന്നാണ് സാറ പറഞ്ഞത്.

read also:താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ ഒ.ടി.ടി പ്ളാറ്റ്ഫോം

പഞ്ചാബി സിനിമ മേഖലയിലെ തന്റെ പ്രവര്‍ത്തനങ്ങളാണ് ബി​ഗ് ബോസ് പോലുള്ള ഷോയില്‍ അവസരം ലഭിക്കാന്‍ കാരണമായതെന്നും പറഞ്ഞു. ”പഞ്ചാബ് കാരണമാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്. അതിനാല്‍ അതു തന്നെയായിരിക്കും നമ്ബര്‍ വണ്‍. ആളുകള്‍ എന്നെ അറിയുന്നത് പഞ്ചാബില്‍ ചെയ്ത വര്‍ക്കുകള്‍ കാരണമാണ്. ബി​ഗ് ബോസിലേക്ക് വരാന്‍ കഴിഞ്ഞതും ഇതുകൊണ്ടാണ്”- സാറ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button