ഹാപ്പി വെഡ്ഡിംങ്, ചങ്ക്സ്, ധമാക്ക , ഒരു അഡാർ ലൗ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ രാഷ്ട്രീയത്തിലെ നെപ്പോട്ടിസത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ്.
സിനിമയിലെ നെപ്പോട്ടിസം മാത്രമേ യഥാർഥത്തിൽ ചർച്ചയായി മാറിയിട്ടുള്ളൂ എന്നും എന്നാൽ രാഷ്ട്രീയത്തിലെ നെപ്പോട്ടിസവും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും സംവിധായകൻ പറയുന്നു.
കോൺഗ്രസ് പാർട്ടിയിൽ ഇനിയെങ്കിലും ഒരു അഴിച്ചു പണി നടത്തി അവരെ മുന്നോട്ട് കൊണ്ട് വന്ന് “അപ്പനും ഓപ്പോളും ഞാനും” സ്കീം മാറ്റിപ്പിടിച്ചില്ലെങ്കിൽ പത്ത് വർഷത്തിനുള്ളിൽ പാർട്ടി ഇല്ലാതാവുമെന്നാണ് ഒമർ ലുലു പറയുന്നത്
പോസ്റ്റ് വായിക്കാം……
“സിനിമയേക്കാൾ വലിയ നെപ്പോട്ടിസമാണ് ഇന്ന് രാഷ്ട്രിയത്തിൽ”
നെപ്പോട്ടിസത്തെ പറ്റി ചർച്ച വന്നപ്പോൾ ആരും രാഷ്ട്രിയ പാർട്ടികളുടെ കാര്യം ചർച്ച ചെയ്ത് കണ്ടില്ല.ദേശിയ തലത്തിൽ ഇന്ന് കോൺഗ്രസ്സ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ ശാപം നെപ്പോട്ടിസമാണ്
നല്ല കഴിവുള്ള നല്ല ലീഡർഷിപ്പ് ക്വാളിറ്റിയുള്ള കുറച്ച് പേർ ഇപ്പോഴുമുണ്ട് പാർട്ടിയിൽ ഇനിയെങ്കിലും ഒരു അഴിച്ചു പണി നടത്തി അവരെ മുന്നോട്ട് കൊണ്ട് വന്ന് “അപ്പനും ഓപ്പോളും ഞാനും” സ്കീമ് മാറ്റിപ്പിടിച്ചില്ലെങ്കിൽ പത്ത് വർഷത്തിനുള്ളിൽ പാർട്ടി ഇല്ലാതാവും.
Post Your Comments