ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കാറുണ്ട്, വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു. അങ്ങനെയൊരു അപൂര്‍വ അനുഭവമാണ് സുകുമാരന്‍ നായകനായ ഒരു സിനിമയുടെ ലൊക്കേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരങ്ങേറിയത്..
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സുകുമാരനുയുള്ള ഒരു സംഘട്ടന രംഗത്തിനിടെ മോഹന്‍ലാലിനും സുകുമാരനെ ഒപ്പത്തിനൊപ്പം ഇടിയ്ക്കാന്‍ സംവിധായകന് അവസരം നല്‍കിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഷൂട്ടിങ്ങിനു വരാന്‍ വൈകിയതോടെ ഡ്യൂപ്പിനെ വച്ച് ആ രംഗം ചിത്രീകരിക്കുകയായിരുന്നു, അത് കൊണ്ട് തന്നെ സുകുമാരന്‍ വില്ലനെ ഇടിച്ചു മുന്നേറുന്ന രംഗമാണ് ചിത്രീകരിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ പിന്നീടു ചിത്രീകരണത്തിനു വന്നപ്പോള്‍ ആ രംഗം പോലും സംവിധായകന് മാറ്റിയെടുക്കാന്‍ തയ്യാറായി.
മോഹന്‍ലാലിന്റെ പ്രതിനായക കഥാപാത്രത്തെ മാക്സിമം സ്ക്രീനില്‍ പ്രയോജനപ്പെടുത്താനായി സുകുമാരന്റെ ഡ്യൂപ്പിട്ടു ആ രംഗം മോഹന്‍ലാലിലെ പ്രതിനായക കഥാപാത്രത്തിന് വേണ്ടി മാറ്റി ചിത്രീകരിച്ചു. മോഹന്‍ലാല്‍ തന്നെ ഇടിയ്ക്കുന്നത് കണ്ടു തിയേറ്ററിലിരുന്നു സുകുമാരന്‍ പോലും അന്തവിട്ടു. താനറിയാതെ എടുത്ത ആ സംഘട്ടന രംഗം സിനിമയില്‍ മനോഹരമായി വന്നപ്പോള്‍ സംവിധായകര്‍ ഉള്‍പ്പടെയുള്ളവരെ അദ്ദേഹം അഭിനന്ദിക്കാനും മറന്നില്ല.
Post Your Comments