മലയാളത്തിലെ ക്ലാസ് സിനിമകളില്‍ പ്രഥമ നിരയില്‍ നില്‍ക്കുന്ന ഫാസിലിന്റെ ‘മണിച്ചിത്രത്താഴ്’ ശോഭനയുടെ മികവാര്‍ന്ന പ്രകടനം കൊണ്ടും മോഹന്‍ലാലിന്‍റെ സ്വാഭാവിക അഭിനയം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമാണ്. ഗംഗയായും, നാഗവല്ലിയായും പ്രേക്ഷകരെ വിസ്മയിപ്പിച്ച ശോഭന ആ കഥാപാത്രത്തിന് തനിക്ക് പകരം വയ്ക്കാന്‍ ആ മറ്റൊരാളില്ല എന്ന് തന്‍റെ വേറിട്ട അഭിനയത്തിലൂടെ തെളിയിച്ചു കൊടുക്കുകയായിരുന്നു . ശോഭനയുടെ നാട്യവും നടനവും ഒരുപോലെ സമന്വയിച്ച മണിച്ചിത്രത്താഴ് മലയാള സിനിമയിലെ വിസ്മരിക്കാനാകാത്ത അത്ഭുതമാകുകയായിരുന്നു. മണിച്ചിത്രത്താഴിലെ പ്രമുഖ കഥാപാത്രമായി ശോഭനയെ തന്നെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഫാസില്‍.
‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി എനിക്കൊരു ഗസ്റ്റ് റോള്‍ വേണം, നദിയയെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചു, പക്ഷെ പിന്നീടു തീരുമാനം മാറ്റി. ശോഭനയെ വിളിക്കാന്‍ തീരുമാനിച്ചു. ഉടനടി ശോഭന അഭിനയിക്കാം എന്ന് മറുപടി നല്‍കി. എന്നിലുള്ള വിശ്വാസമായിരുന്നു അങ്ങനെയൊരു മറുപടിയ്ക്ക് പിന്നില്‍. ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന സിനിമ ചെയ്യുമ്പോള്‍ മണിച്ചിത്രത്താഴ് എന്റെ മനസ്സിലുണ്ട്. പപ്പയുടെ സ്വന്തം സിനിമയൊക്കെ കഴിഞ്ഞു ശോഭന പോയ ശേഷം നാഗവല്ലിയായി ശോഭന എന്റെ മനസ്സിലേക്ക് വരികയായിരുന്നു. അങ്ങനെ ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ആദ്യ കാസ്റ്റിംഗ് ശോഭനയായി മാറി. മോഹന്‍ലാലിനെപ്പോലും ഞാന്‍ പിന്നീടാണ് കാസ്റ്റ് ചെയ്തത്’.ഫാസില്‍ പറയുന്നു.
Post Your Comments