സിനിമാ ഷൂട്ടിനിടെ പരിക്കേറ്റ നടന്‍ ടൊവിനോ തോമസ് സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 36 മണിക്കൂര്‍ നിരീക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നടൻ ടൊവിനോ ഐസിയുവിലാണെന്നും എന്നാല്‍ തല്‍ക്കാലം കണ്‍സര്‍വേറ്റീവ് ട്രീറ്റ്‌മെന്റാണ് പറഞ്ഞിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. സ്റ്റണ്ടിനിടയില്‍ സംഭവിച്ചതാണ് പരിക്ക്.
ഇപ്പോൾ ടൊവിനോയ്ക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ടോവിമുത്ത് ഇനിയും സിനിമകളിൽ പൂർവ്വാധികം ശകതിയോടെ വന്ന് തകർക്കും എന്നെനിക്കുറപ്പാണ്…കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്..മനുഷ്യനാണ്..നിങ്ങളുടെ പ്രാർത്ഥനകളിൽ …നൻമകളിൽ ഇന്ന് അവനേയും ഉൾപ്പെടുത്തുകയെന്നാണ് ഹരീഷ് കുറിയ്ച്ചത്.
വലിയ സങ്കടമുള്ള ദിവസമാണിന്ന് …മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്..കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാൻ എന്തു സാഹസവും ചെയ്യും…സംഘട്ടന രംഗളിൽ അത് അങ്ങേയറ്റമാണ്…
ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്..കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ട് നിൽക്കുന്ന ഒറ്റ ഷോട്ടിൽ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രികരണം…
എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2 വിന് പഠിക്കുമ്പോൾ കാക്കശങ്കരന്റെ സംഘട്ടനങ്ങൾ കാണാൻ ടിവിയുടെ മുന്നിൽ കാത്തിരിക്കുന്നത്…എന്റെ ടോവിമുത്ത് ഇനിയും സിനിമകളിൽ പൂർവ്വാധികം ശകതിയോടെ വന്ന് തകർക്കും എന്നെനിക്കുറപ്പാണ്…
കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്..മനുഷ്യനാണ്..നിങ്ങളുടെ പ്രാർത്ഥനകളിൽ …നൻമകളിൽ ഇന്ന് അവനേയും ഉൾപ്പെടുത്തുക..?❤️..
Post Your Comments