ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. നർത്തകനും നടനുമായ അർജ്ജുനുമായുള്ള താരത്തിന്റെ വിവാഹവും ഇരുവരുടെയും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് തന്റെ പ്രണയ പരാജയത്തെക്കുറിച്ചു സൗഭാഗ്യ ഒരു അഭിമുഖത്തിൽ പങ്കുവച്ച വാക്കുകളാണ്.
ഫേസ്ബുക്കിൽ കൂടി പരിചയമായ ഒരു ജിമ്മൻ ആയിരുന്നു ആൾ . ആ ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടം തോന്നിയത് എന്നും എന്നാൽ കുറച്ചു നാൾ ആയപ്പോൾ എല്ലാം കൈവിട്ട് പോയി എന്നും ഒരു ലവർ എന്ന നിലയിൽ തന്നോട് ഓരോ നിർദ്ദേശങ്ങൾ തരാൻ തുടങ്ങി എന്നും സോഷ്യൽ മീഡിയ അടക്കം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടുവെന്നും സൗഭാഗ്യ പറയുന്നു.
”പെൺകുട്ടികൾ മാത്രം ഉള്ള സ്ഥലത്തു പഠിച്ച എനിക്ക് ഇതെല്ലാം പുതിയ അറിവുകൾ ആയിരുന്നു. തുടർന്ന് എനിക്ക് തോന്നി എല്ലാ ആണുങ്ങളും ഇങ്ങനെ ആയിരുന്നു എന്ന്. എന്നിട്ടും എല്ലാം ഉപേക്ഷിച്ചു ഞാൻ ഞാൻ അവനെ ആത്മാർത്ഥമായി സ്നേഹിച്ചു. ഉത്തരവുകൾ വീണ്ടും വീണ്ടും വന്നു. കൂടാതെ അച്ഛനും അമ്മയ്ക്കും ഒപ്പം എവിടെ എങ്കിലും പോകണം എങ്കിൽ കൂടിയും അയാളുടെ അനുമതി വേണം എന്ന സ്ഥിതി ആയി. അത് ഞാൻ അനുസരിച്ചു എന്ന് കണ്ടപ്പോൾ കൂടുതൽ കൂടുതൽ ഉത്തരവുകൾ വന്നു തുടങ്ങി. പതിയെ പതിയെ അദ്ദേഹത്തിന്റെ നോട്ടം തന്റെ ശരീരത്തിൽ മാത്രം ആയി. ശരീരത്തിൽ നോക്കി നീ ഭയങ്കര തടിച്ചി ആണെന്നും സൗന്ദര്യം ഇല്ല എന്നും ചില ആഹാരങ്ങൾ മാത്രം കഴിക്കാവൂ എന്നും തുടങ്ങി സർവത്ര നിയന്ത്രണങ്ങൾ വരാൻ തുടങ്ങി. തുടർന്ന് സ്ത്രീധനത്തെ പറ്റി വരെ സംസാരം ആയപ്പോൾ ആ ബന്ധം അവസാനിപ്പിക്കുകകയായിരുന്നു.”- സൗഭാഗ്യ പങ്കുവച്ചു
Post Your Comments