എഴുപതുകളിലെയും എണ്‍പതുകളിലെയും തിരക്കേറിയ നായികയായിരുന്നു പ്രമീള. 250 ലധികം ചിത്രങ്ങളിൽ അഭിനയിച്ച പ്രമീള മലയാളത്തില്‍ വിന്‍സന്റിന്റെയും രവികുമാറിന്റെയും രാഘവന്റെയും നായികയായി തിളങ്ങി തമ്ബുരാട്ടി എന്ന സിനിമയില്‍ ഗ്ലാമര്‍ വേഷം ചെയ്തതോടെയാണ് കൂടുതൽ ശ്രദ്ധനേടിയത്. ഗ്ളാമർ വേഷത്തിൽ എത്തിയ തമ്ബുരാട്ടി എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് താരം.
” തമ്ബുരാട്ടി ഒരു ഗ്‌ളാമര്‍ ചിത്രമാണ്. ആ സിനിമയുടെ പ്രിവ്യു കാണാന്‍ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാന്‍ ഇരുന്നത്. ഗ്‌ളാമര്‍ സീന്‍ വന്നപ്പോള്‍ ഞാന്‍ കുനിഞ്ഞിരുന്നു. അപ്പോള്‍ എനിക്ക് വിഷമം തോന്നി. തമ്ബുരാട്ടിയുടെ ലൊക്കേഷനില്‍ അച്ഛനും അമ്മയും വന്നില്ല. ഗ്‌ളാമര്‍ ചിത്രമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അരങ്ങേറ്റം സിനിമയുടെ ലൊക്കേഷനിലാണ് നടി ഉഷറാണിയെ പരിചയപ്പെടുന്നത്. വളരെ വേഗം ഉഷ എന്റെ നല്ല സുഹൃത്തായി. ഉഷയുടെ ഭര്‍ത്താവ് എന്‍. ശങ്കരന്‍നായരാണ് തമ്ബുരാട്ടിയുടെ സംവിധായകന്‍. അവര്‍ കഥ പറഞ്ഞു. ആദ്യം ഞാന്‍ നിരസിച്ചു. പിന്നേ നിര്‍ബന്ധിച്ചു. അങ്ങനെയാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്. കഥാപാത്രം നന്നാവാന്‍ കുറിച്ചു സെക്‌സിയായി അഭിനയിക്കണമെന്ന് ഉഷ അഭ്യര്‍ത്ഥിച്ചു.
ഞാന്‍ അതും അനുസരിച്ചു. നല്ല സിനിമയാണ് തമ്ബുരാട്ടി. മികച്ച പ്രമേയം. ജീവിതം മുഴുവന്‍ കന്യകയായി ജീവിക്കുന്ന കഥാപാത്രം. സംഭവം, ഉത്പത്തി, താലപ്പൊലി, അംഗീകാരം, ഡ്രൈവര്‍ മദ്യപിച്ചിരുന്നു, വെടിക്കെട്ട് തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ ആദ്യം ഓര്‍ക്കുന്നത് തമ്ബുരാട്ടി എന്ന ചിത്രവും രാഗിണി തമ്ബുരാട്ടി എന്ന കഥാപാത്രവുമാണ്. ഞാന്‍ അവര്‍ക്ക് തമ്ബുരാട്ടി പ്രമീളയും. ‘തമ്ബുരാട്ടി’യില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ല. എന്നാല്‍ ആ സിനിമയില്‍ ചില ബിറ്റ് സീനുകള്‍ തിയേറ്ററുകാര്‍ ഉള്‍പ്പെടുത്തിയതായി പിന്നീട് അറിഞ്ഞു.” പ്രമീള പറയുന്നു.
വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന പ്രമീള ഭര്‍ത്താവ് പോള്‍ സ്ലെക്‌ട്രായോടൊപ്പം മുപ്പതുവര്‍ഷമായി കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്.
Post Your Comments