CinemaLatest NewsNEWS

ജീവിതത്തെ പിടിച്ചുലച്ച കാൻസറിനോട് പൊരുതി ജീവിതത്തിലേക്ക് തിരികെ എത്തുന്നു

ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണ നടിയെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്

പ്രതീക്ഷയുടെ ചിറകിലേറി നടി ശരണ്യ, കാന്‍സര്‍ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ നടി ശരണ്യ ശശി ജീവിതത്തിലേക്ക് മടങ്ങി വരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടത്തി ശസ്ത്രക്രിയയെ തുടര്‍ന്ന് നടിക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് കോതമംഗലം പീസ് വാലി ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്ക് വിധേയയായി നടി നടക്കാന്‍ ആരംഭിച്ചു.2012ല്‍ ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണ നടിയെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടിക്ക് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്.

എന്നാൽ ഇതിനെ തുടർന്ന് നിരവധി ശസ്ത്രക്രിയയ്ക്ക് ശരണ്യ വിധേയയായി, ഒടുവില്‍ തലയില്‍ നടത്തിയ ഏഴാം ശസ്ത്രക്രിയയില്‍ നടിയുടെ ഒരു വശം തളര്‍ന്നു പോവുകയും ചെയ്തു, സാമ്പത്തികമായും ഏറെ തകര്‍ന്ന ശരണ്യയെ സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ് സഹായിച്ചിരുന്നത്.

വർഷങ്ങളായി തിരുവനന്തപുരത്തു വാടകവീട്ടില്‍ കഴിഞ്ഞ ശരണ്യയെ സീമ ജി.നായര്‍ തന്റെ വൈറ്റിലയിലെ വീട്ടില്‍ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് ഒട്ടേറെ സീരിയലുകളിലും ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച്‌ 12, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിലും വേഷമിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button