CinemaGeneralMollywoodNEWS

സത്യന്‍ അന്തിക്കാട് – മമ്മൂട്ടി ടീമിന്‍റെ ഓണസിനിമയ്ക്ക് അന്ന് ബോക്സ് ഓഫീസില്‍ സംഭവിച്ചത്

പക്ഷേ അവിടെയും ഇതേ കൂട്ടുകെട്ടിനെ ഭാഗ്യം തുണച്ചില്ല

സത്യന്‍ അന്തിക്കാട് – മമ്മൂട്ടി ടീം അത്ര രാശിയുള്ളതാണോ എന്ന് ചോദിച്ചാല്‍ അല്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ അത് തെളിയിക്കുന്നുണ്ട്. ഏഴ് സിനിമകള്‍ ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയപ്പോള്‍ അതില്‍ വിജയിച്ചവ വെറും രണ്ട് സിനിമകള്‍ മാത്രമാണ്. 1997-ല്‍ ഇതേ കൂട്ടുകെട്ട് ഓണക്കാലത്ത് ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു കുടുംബ സിനിമയുമായി എത്തിയിരുന്നു. കുടുംബ സിനിമകളുടെ ഹിറ്റ് സംവിധായകനായ സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ഹിറ്റാക്കി മാറ്റിയ സിനിമകള്‍ സ്ഥിരം ശൈലിയിലുള്ളവ ആയിരുന്നില്ല എന്നതാണ് ഏറെ വിചിത്രം. ‘അര്‍ത്ഥം’, ‘കളിക്കളം’ തുടങ്ങിയ സത്യന്‍ അന്തിക്കാട് -മമ്മൂട്ടി സിനിമകള്‍ അതിന്റെ അവതരണം കൊണ്ടും പശ്ചാത്തലം കൊണ്ടും ഏറെ വ്യത്യസ്തമായിരുന്നു. ഏഴ് സിനിമകള്‍ ഇവര്‍ ഒന്നിച്ച് ചെയ്തിട്ടും ഈ രണ്ട് സിനിമകളാണ് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയത് അതുകൊണ്ട് തന്നെ തന്റെ സ്ഥിരം ശൈലിയിലുള്ള ഒരു മമ്മൂട്ടി സിനിമ ചെയ്തു വലിയ ബോക്സ് ഓഫീസ് ഹിറ്റ് ഒരുക്കണമെന്ന വാശി സത്യന്‍ അന്തിക്കാട് എന്ന സംവിധായകനെ ‘ഒരാള്‍ മാത്രം’ എന്ന സിനിമയില്‍ കൊണ്ട് ചെന്ന് എത്തിക്കുകയായിരുന്നു. പക്ഷേ അവിടെയും ഇതേ കൂട്ടുകെട്ടിനെ ഭാഗ്യം തുണച്ചില്ല. എസ്എന്‍ സ്വാമി രചന നിര്‍വഹിച്ച ‘ഒരാള്‍ മാത്രം’ എന്ന സിനിമ ബോക്സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

മമ്മൂട്ടി, തിലകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, മാമുക്കോയ, സുധീഷ്‌,ശ്രീനിവാസന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രുതിയായിരുന്നു ഒരാള്‍ മാത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button