GeneralLatest NewsMollywoodNEWS

കളരി അഭ്യാസങ്ങള്‍ നടത്തുന്ന നടി ലിസി; ചിത്രങ്ങൾ

എല്ലാവരും പഠിച്ചിരിക്കേണ്ട മികച്ചൊരു ആയോധന കലയാണ് കളരി. ഇത് മനസിനും ശരീരത്തിലും അത്ഭുതകരമായ ഫിറ്റ്‌നസ് നല്‍കും

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന നടി ലിസിയുടെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. കളരി പരിശീലിക്കുന്ന പുത്തന്‍ ഫോട്ടോസാണ് നടി പുറത്ത് വിട്ടിരിക്കുന്നത്.

രണ്ട് ഗുരുക്കന്മാര്‍ക്കൊപ്പം നിന്ന് കളരി അഭ്യാസങ്ങള്‍ നടത്തുന്ന ലിസി ഈ പ്രായത്തിലും എന്ത് വിചാരിച്ച്‌ കൊണ്ടാണ് ലിസി നടക്കുന്നതെന്ന് ചോദിക്കുന്നവര്‍ക്കുള്ള കൃത്യ മറുപടിയാണ് നൽകുന്നത്.എല്ലാവരും കളരി പഠിച്ചിരിക്കേണ്ടുന്ന ആവശ്യത്തെ കുറിച്ചം ലിസി പറയുന്നു.

‘എല്ലാവരും പഠിച്ചിരിക്കേണ്ട മികച്ചൊരു ആയോധന കലയാണ് കളരി. ഇത് മനസിനും ശരീരത്തിലും അത്ഭുതകരമായ ഫിറ്റ്‌നസ് നല്‍കും. ചുവട്, വടിവ് എന്നിങ്ങനെ കളരിയുടെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ചിത്രത്തില്‍ കാണുന്നത് കല റാണി, ലക്ഷ്മണ്‍് ഗുരിജി എന്നിവരാണ്. ഞാന്‍ ചെറിയ പ്രായത്തിലായിരുന്നപ്പോഴോ അല്ലെങ്കില്‍ കൗമാരത്തിലോ ഇത് പഠിക്കാനാകാത്തതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമം. എന്റെ അഭിപ്രായത്തില്‍ നമ്മുടെ കൂട്ടികള്‍ക്ക് കളരിയുടെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ പഠിപ്പിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിനും സ്വയം അച്ചടക്കമുണ്ടാകുന്നതിനും അത് സഹായിക്കും. ഇതിനൊപ്പം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് ഉതകുകയം ചെയ്യും’ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ലിസി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button