പ്രശസ്ത കന്നഡ- മലയാളം നടി മേഘ്ന രാജിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ കണ്ണീരോടെയും സന്തോഷത്തോടെയാണ് സിനിമാലോകവും ആരാധകരും ഏറ്റെടുത്തത്. ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്ന എഴുതിയ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.
ഈ ചിത്രങ്ങളും ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് മേഘ്ന എഴുതിയ കുറിപ്പും തന്റെ ഹൃദയത്തെ ഏറെ വേദനിപ്പിച്ചു എന്ന് നടി നവ്യ നായര്‍ പറഞ്ഞു.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ചിത്രങ്ങള്‍ പങ്കുവച്ചാണ് നവ്യ കുറിച്ചിരിക്കുന്നത്. ”എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷെ മേഘ്ന, നിന്നെയോര്‍ത്ത് ഞാന്‍ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷവും ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുന്നു. സ്നേഹം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ,” എന്നാണ് നവ്യ ഇൻസ്റ്റഗ്രാമിൽ ചേർത്തിരിക്കുന്നത്.
Post Your Comments