ബോളിവുഡ് നടൻ സുശാന്തിന്റെ മരണം കൊലപാതകം ആണെന്ന് ഡോക്ടർ. വിവാദ ശബ്ദ സന്ദേശം പുറത്തു വിട്ടു ദേശീയ മാധ്യമം. സുശാന്തിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വിദഗ്ധർ റിപ്പോര്‍ട്ട് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് എയിംസ് സംഘത്തിന്റെ തലവന്റെ നിർണായക ശബ്ദസന്ദേശം പുറത്ത് വന്നത്. നടനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടർ തന്നോടു പറഞ്ഞതായി സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകൻ വികാസ് സിങ് വെളിപ്പെടുത്തിയതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ദേശീയ മാധ്യമത്തിൽ വന്നത്.
read also:നടി റിയയുടെ വാട്സാപ് ചാറ്റുകളിൽ കുരുങ്ങി പ്രമുഖർ; അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്
നടൻ ജീവനൊടുക്കിയതു തന്നെയെന്നും മറ്റു പരുക്കുകളോ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ വിഷം ഉള്ളിൽ ചെന്നതിന്റെ സൂചനയോ ഇല്ലെന്നും എയിംസ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്തയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം വിശദ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സുശാന്തിന്റെ മരണം കൊലപാതകമാണെന്ന സൂചന നൽകുന്ന ഡോ. സുധീർ ഗുപ്തയുടെതന്നെ ശബ്ദ സന്ദേശം ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ടത്
സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്നും തനിക്ക് അയച്ചുകിട്ടിയ ഫോട്ടോകളിൽനിന്ന് 200% ഉറപ്പാണെന്ന് എയിംസ് സംഘത്തോടൊപ്പമുണ്ടായിരുന്ന ഡോക്ടർ നാളുകൾക്കു മുൻപു പറഞ്ഞിരുന്നതായി വികാസ് സിങ് സെപ്റ്റംബർ 25 ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുകയാണ് പുതിയ തെളിവുകൾ. ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഫൊറൻസിക് പരിശോധന നടത്തണമെന്ന ആവശ്യവുമായി സുശാന്തിന്റെ കുടുംബം രംഗത്തെത്തി.
Post Your Comments