വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്ബോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കി ഒരുക്കിയ ‘ഡാം 999’ സിനിമ വീണ്ടും നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍. സോഹന്‍ റോയ് സംവിധാനം ചെയ്ത ചിത്രം 2011ല്‍ ആണ് റിലീസ് ചെയ്തത് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യം ഉണ്ടെന്നും മലയാളികളും തമിഴരും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും പറഞ്ഞു നവംബര്‍ 24-ന് ചിത്രം തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് തമിഴ്നാട് സര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു.
സുപ്രീം കോടതി പ്രദര്‍ശനാനുമതി നല്‍കിയിട്ടും ഇതുവരെ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ മാത്രം അനുവാദം നല്‍കിയിരുന്നില്ല. നിരോധനത്തിന്റെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചപ്പോഴാണ് അതു പുതുക്കിക്കോണ്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ചിത്രമായതിനാല്‍ ചലച്ചിത്രത്തിലെ രംഗങ്ങള്‍ ജനങ്ങളില്‍ അനാവശ്യ ഭീതി നിറയ്ക്കുമെന്നും അതിനാല്‍ ചിത്രത്തിന്റെ ഇന്ത്യയിലെ റിലീസിങ് തടയണമെന്നും ഡി.എം.കെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി. ആര് ബാലു 2011 നവംബര്‍ 23-ന് ലോക്സഭയില്‍ ആവശ്യമുന്നയിച്ചു.
Post Your Comments