![](/movie/wp-content/uploads/2020/10/noobin.jpg)
കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ജീവിത കഥപറയുന്ന ഈ പരമ്പരയിൽ അമ്മയെ മനസിലാക്കുകയും സ്നേഹിക്കുകയുംചെയ്യുന്ന പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടുകയാണ് യുവനടൻ നൂബിൻ ജോണി. മോഡലിംഗ് ഇഷ്ടമായ നൂബിൻ ജോണി തന്റെ സീരിയൽ അഭിനയത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പങ്കുവയ്ക്കുന്നു.
”സംഗീതം ഇഷ്ടപ്പെടുന്ന, അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന, എന്നാൽ മുൻകോപിയായ ഒരു വ്യക്തിയാണ് പ്രതീഷ് എന്ന കഥാപാത്രം. ഞാനും എന്റെ ജീവിതത്തിൽ അങ്ങനെ തന്നെയാണ്. അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി. വീട്ടിൽ ഏറ്റവും കൂടുതൽ അറ്റാച്ച്മെന്റ് അമ്മയോടാണ്. അഭിനയത്തിലായാലും മോഡലിങ്ങിൽ ആയാലും എന്റെ ഏറ്റവും മികച്ച വിമർശകരിൽ ഒരാളാണ് അമ്മ. പ്രതീഷിനെ പോലെ തന്നെ പെട്ടന്ന് ദേഷ്യം വരികയും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ മുഖത്തു നോക്കി പറയുകയും ചെയ്യുന്നതാണ് എന്റെയും സ്വഭാവം. ഒരുപക്ഷേ സ്വഭാവത്തിലെ ഈ സാമ്യം കൊണ്ടാവണം എനിക്ക് പ്രതീഷ് എന്ന കഥാപാത്രത്തെ അനായാസം അവതരിപ്പിക്കാൻ ആകുന്നത്.” നൂബിൻ ജോണി പറയുന്നു.
സൗഹൃദവും പ്രണയവും തീർച്ചയായും ജീവിതത്തിലുണ്ടെന്നു താരം പറയുന്നു. നാലു വർഷമായുള്ള പ്രണയമാണ്. പിന്നെ സൗഹൃദത്തെപ്പറ്റി പറഞ്ഞാൽ ബാല്യകാല സുഹൃത്തുക്കൾ മുതൽ ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പരിചയപ്പെട്ട വ്യക്തികളുമായിവരെ സൗഹൃദം സൂക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ താരം ചെറുപ്പം മുതലുള്ള സുഹൃത്തായ ബിനുവാണ് തന്റെ ഏറ്റവും മികച്ച വിമർശകനെന്നും പങ്കുവച്ചു
Post Your Comments