
ബോളിവുഡിന്റെ സൂപ്പര്‍ നായകൻ സല്മാന് ഖാന് ആരാധകർ ഏറെയാണ്. സംഗീത ബിജ്ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങിയ നടിമാരുമായി സല്മാന് ഖാന് പ്രണയത്തില്‍ ആയിരുന്നു. അതിനു പിന്നാലെ തീയതിവരെ കുറിക്കപ്പെട്ട കല്യാണം പോലും മാറിപ്പോയി. പ്രായം 53 ആയെങ്കിലും സല്‍മാന്റെ വിവാഹം ഇത് വരെയും നടന്നില്ല. ഇപ്പോഴിതാ ബിഗ് ബോസിന്റെ 14-ാം സീസണില്‍ ഷോയിലെ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനിടെ താരത്തിന്റെ വിവാഹം വീണ്ടും ചർച്ചയായി.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് സല്മാന് ഖാന്റെ വിവാഹം നടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചനം നടത്തിയ ജോത്സ്യന് പണ്ഡിറ്റ് ജനാര്‍ദന്‍ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. അത് ഓര്‍മപ്പെടുത്തിയായിരുന്നു സല്മാന് ഖാന്റെ ചോദ്യം. ഭാവിയില്‍ എന്റെ വിവാഹം നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?, ജോത്സ്യന്റെ മറുപടിയാണ് ആരാധകരെ ഞെട്ടിച്ചത്. തീര്‍ച്ചയായും നടക്കില്ലെന്നു മറുപടി. ഇതോടെ വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു എന്ന് സല്‍മാനും പറഞ്ഞു.
Post Your Comments