CinemaGeneralLatest NewsMollywoodNEWS

പതിനെട്ടാമത്തെ പിറന്നാളിന് ചേച്ചി സമ്മാനിച്ച പതിനെട്ട് സമ്മാനങ്ങള്‍: വിവാദ വസ്ത്രത്തെക്കുറിച്ച് അനശ്വര രാജന്‍

ഞാന്‍ ആഗ്രഹം പറഞ്ഞിട്ടുള്ള സാധനങ്ങള്‍ ഓര്‍ത്തു വച്ച് ചേച്ചി ഇതൊക്കെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യും

‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വര രാജന്‍ എന്ന നായിക ഒരു ടോപ്പും ഷോട്സും അണിഞ്ഞതിന്റെ പേരില്‍ സോഷ്യല്‍ മീഡിയില്‍ സംഭവിച്ച പുകില്‍ ചില്ലറയൊന്നുമല്ല. ഇപ്പോഴിതാ താന്‍ ഏറെ ഇഷ്ടപ്പെട്ട ആ വസ്ത്രത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. തന്റെ പതിനെട്ടാം ജന്മദിനത്തില്‍ ചേച്ചി സമ്മാനിച്ച പതിനെട്ട് സമ്മാനങ്ങളില്‍ ഒന്നായിരുന്നു ആ വിവാദ വസ്ത്രമെന്ന് അനശ്വര രാജന്‍ പങ്കുവയ്ക്കുന്നു.

‘സെപ്റ്റംബര്‍ എട്ടിന് എന്റെ പതിനെട്ടാം പിറന്നാളായിരുന്നു. ഇത്തവണ കൊറോണയും പ്രശ്നങ്ങളുമൊക്കെയായത് കൊണ്ട് വീട്ടില്‍ തന്നെയായിരുന്നു. ചേച്ചി ഐശ്വര്യ സ്നേഹത്തോടെ സമ്മാനിച്ചതാണ്‌ വിവാദങ്ങളില്‍ അകപ്പെട്ടു പോയ എന്റെ ആ ഷോട്സും ടോപ്പും. എന്റെ പതിനെട്ടാമത്തെ ബര്‍ത്ത് ഡേയ്ക്ക് പതിനെട്ട് സമ്മാനങ്ങള്‍ അവള്‍ ഒരുക്കിയിരുന്നു. അതും പലപ്പോഴായി ഞാന്‍ ആഗ്രഹം പറഞ്ഞിട്ടുള്ള സാധനങ്ങള്‍ ഓര്‍ത്തു വച്ച് ചേച്ചി ഇതൊക്കെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യും. എന്നിട്ട് കൊറിയര്‍ വരുമ്പോള്‍ ഞാനറിയാതെ അപ്പുറത്തെ വീട്ടില്‍ കൊണ്ട് പോയി വയ്ക്കും. അങ്ങനെ ബര്‍ത്ത് ഡേയുടെ തലേനാള്‍ ഇതെല്ലാം നിരത്തി വച്ച് എനിക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി. ഓരോ സമ്മാനവും പൊട്ടിക്കുമ്പോള്‍ സന്തോഷം കൊണ്ടെന്റെ മനസ്സ് തുളുമ്പി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനമായിരുന്നു. ആ ഷോട്സും ടോപ്പും. പിറ്റേ ദിവസം ആ ഡ്രസ്സ് അണിഞ്ഞു ഒരു ഫ്രണ്ടിനെ വിളിച്ച് കുറച്ച് ചിത്രങ്ങള്‍ എടുപ്പിച്ചു. അതില്‍ ഒരെണ്ണം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. അതോടെയാണ് കോലാഹലങ്ങളുടെ തുടക്കം’. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

shortlink

Related Articles

Post Your Comments


Back to top button