നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമിയുടെ വേദി യിൽ അവസരം നിഷേധിച്ച സംഭവത്തിൽ അക്കാദമി ചെയര്‍പേഴ്സണ്‍ നടി കെപിഎസി ലളിത പറഞ്ഞത് കളളമെന്ന് വ്യക്തമാകുന്നു. രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മില്‍ നടന്ന ഫോണ്‍സംഭാഷണം പുറത്തുവന്നതോടെയാണ് രാമകൃഷ്ണനോട് സംസാരിച്ചിട്ടില്ല എന്നുള്ള കെപിഎസി ലളിതയുടെ വാദങ്ങള്‍ പൊളിയുന്നത്.
സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ കലാപരിപാടികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതില്‍ രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്. രാമകൃഷ്ണന് വേണ്ടി അക്കാദമി സെക്രട്ടറി രാധാകൃഷ്ണനോട് താന്‍ സംസാരിച്ചു എന്ന് പ്രചരിപ്പിച്ചത് ദുരുദ്ദേശപരമാണെന്നും കെപിഎസി ലളിത പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്യുന്നതാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണം.
സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ചോളൂ എന്നും പറയുന്ന കെപിഎസി ലളിതയുടെ സംഭാഷണമാണ് പുറത്ത് വന്നത്. കഴിഞ്ഞ ദിവസം അമിതമായി ഉറക്കഗുളിക കഴിച്ചു അബോധാവസ്ഥയിൽ ആയ രാമകൃഷ്ണന്‍ എട്ട് തവണ താന്‍ കെപിഎസി ലളിതയുമായി ഫോണിലൂടെ സംസാരിച്ചതിന്റെ രേഖകള്‍ ഉണ്ടെന്നു സോഷ്യൽ പോസ്റ്റിൽ പറഞ്ഞിരുന്നു .
”അപേക്ഷ കൊടുക്കുന്നത് മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി വരെ ലളിത ചേച്ചിയെ വിളിച്ച് താന്‍ സംസാരിച്ചിരുന്നു. എന്നാല്‍ അക്കാദമി ചെയര്‍പേഴ്സണ്‍ കൂടിയായ കെപിഎസി ലളിത പുറത്തിറക്കിയ പ്രസ്താവന കൂറുമാറലാണെന്നും തന്നെ വീണ്ടും മാനസികമായി പീഡിപ്പിക്കുന്നതാണെന്നുമാണ്” ആത്മഹത്യാ ശ്രമത്തിന് മുമ്ബ് രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
Post Your Comments