GeneralKollywoodLatest NewsNEWS

നനഞ്ഞ തറയിലൂടെ നടക്കുമ്ബോള്‍ കണങ്കാലിന് പരുക്കേറ്റു; ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം വ്യക്തമാക്കി നടൻ പ്രഭു

കോവിഡ് ബാധിച്ചെന്നും പ്രഭുവിന്റെ ആരോഗ്യനില മോശമായതിനാൽ ആണ് താരം

നടൻ ശിവാജി ഗണേശന്റെ ഓര്‍മ ചടങ്ങില്‍ പങ്കെടുക്കാതെ നടൻ പ്രഭു മാറി നിന്നതിന്റെ കാരണം തേടുകയാണ് ആരാധകർ. കോവിഡ് ബാധിച്ചെന്നും പ്രഭുവിന്റെ ആരോഗ്യനില മോശമായതിനാൽ ആണ് താരം ചടങ്ങിൽ എത്താത്തതെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശരിയല്ല എന്ന് വ്യക്തമാക്കി പ്രഭു തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ ഒന്നാം തിയ്യതി ഇതിഹാസ നടന്‍ ശിവാജി ഗണേശന്റെ തൊണ്ണൂറ്റിരണ്ടാമത് ജന്മവാര്‍ഷികമായിരുന്നു. തമിഴ്‍നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം അടക്കമുള്ള പ്രമുഖർ എത്തിയ ചടങ്ങിൽ പ്രഭുവും മകൻ വിക്രം പ്രഭുവും എത്താതിരുന്നതിനാല്‍ ഇവര്‍ ഹോം ക്വാറന്റൈനിലാണ് എന്നായിരുന്നു അഭ്യൂഹങ്ങള്‍. കൊവിഡ് രോഗ ബാധിതനല്ല താന്‍ എന്ന് പറയുകയാണ് പ്രഭു. നനഞ്ഞ തറയിലൂടെ നടക്കുമ്ബോള്‍ കണങ്കാലിന് പരുക്കേറ്റതാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് പ്രഭു പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button