ഇനി തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ പ്രദര്‍ശനത്തിനെത്തുക തന്റെ സിനിമയാകുമെന്ന് രാം ഗോപാല്‍ വര്‍മ്മ.ചിത്രത്തിന്റെ പേര് കൊറോണ വൈറസ് എന്നാണ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്ലര് അടക്കം പങ്കുവെച്ചാണ് ഇക്കാര്യം ആര്‍ജിവി പറയുന്നത്.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പ്രഖ്യാപിച്ച ഈ സിനിമ കൊറോണ വൈറസിനെ ആസ്പദമാക്കി ഒരുങ്ങുന്ന ലോകത്തെ ആദ്യ സിനിമ എന്നാണ് ആര്‍ജിവി പറഞ്ഞിരുന്നത്. സിനിമ മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസം 16-ന് ആരംഭിക്കുകയും ചെയ്തിരുന്നു.
Post Your Comments