CinemaLatest NewsNEWS

അമ്പരപ്പിക്കുന്ന നേട്ടം കൊയ്ത് നടൻ വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇത്രയേറെ ഫോളോവേഴ്സുള്ള ഏകതാരമായിരിക്കുകയാണ് വിജയ്

ഇന്ന് യുവതാരങ്ങളിൽ ഇന്ന് ഏറെ ആരാധകരുള്ള താരമാണ് വിജയ്, ഇപ്പോൾ ഇന്‍സ്റ്റാഗ്രാമില്‍ ചരിത്രം തിരുത്തി തെലുങ്ക് യുവ നടന്‍ വിജയ് ദേവരക്കൊണ്ട. 90 ലക്ഷം ഫോളോവേഴ്സിനെയാണ് ഇന്‍സ്റ്റാഗ്രാമില്‍ വിജയ് ദേവരക്കൊണ്ട സ്വന്തമാക്കിയിട്ടുള്ളത്.

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇത്രയേറെ ഫോളോവേഴ്സുള്ള ഏകതാരമായിരിക്കുകയാണ് വിജയ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ താരം വേറെയില്ലെന്നതാണ് ഈ നേട്ടത്തിന്റ്റെ പ്രത്യേകത. 2018 മാര്‍ച്ച്‌ ഏഴിനാണ് വിജയ് ദേവരക്കൊണ്ട ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്നതെന്നാണ് വിവരം.

ഹിറ്റായി മാറിയ “ഡിയര്‍ കോംറേഡ്” എന്ന ഹിറ്റ് ചിത്രത്തിലൂടെ മലായാളി പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച വിജയ് പിന്നീട് വന്ന “അര്‍ജുന്‍ റെഡ്‌ഡി”, “ഗീത ഗോവിന്ദം” തുടങ്ങിയ ചിത്രങ്ങളിലൂടെ ആരധകരുടെ മനം കവരുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button