GeneralLatest NewsMollywoodNEWS

മോഹൻലാലിന്റെ ചവിട്ടു കൊണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നയാള്‍ തെറിച്ചു വീണു; ഒരു കുറ്റിക്കാട്ടില്‍ കിടന്നിരുന്ന അയാളെ വാരിയെടുത്ത് മോഹൻലാൽ ആശുപത്രിയിലേക്ക് ഓടി

ചെളി നിറഞ്ഞ വഴി. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. എന്നിട്ടും അപകടസ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് മോഹൻലാലാണ്.

മലയാള സിനിമയിൽ ഹിറ്റുകൾ ഒരുക്കിയ സംവിധായകനാണു ജോഷി. മൂന്നു ചെറുപ്പക്കാരുടെ ട്രെയിൻ യാത്രയും അവർ നേരിടുന്ന പ്രശ്നങ്ങളും അവതരിപ്പിച്ച നമ്പർ 20 മദ്രാസ് മെയിൽ ഇന്നും ഏറെ ആരാധകരുള്ള ഒരു ചിത്രമാണ്. മോഹൻലാലിനൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിലെ ചില നിമിഷങ്ങൾ സംവിധായകൻ ജോഷി പറയുന്നു.

തന്റെ ജീവിതത്തിൽ ഇത്രയും കഷ്ടപ്പെട്ട് മറ്റൊരു സിനിമ ഞാൻ ഷൂട്ട് ചെയ്തിട്ടില്ലെന്നാണ് ജോഷി പങ്കുവയ്ക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ട്രെയിനിൽ ഷൂട്ട് ചെയ്യാൻ വേണ്ടി റെയിൽവേയിൽ കെട്ടിവയ്ക്കേണ്ട തുക. കൂടാതെ ഒരു ദിവസം ഷൂട്ട് ചെയ്യാൻ 25000 രൂപ വാടകയും. 25 ലക്ഷം രൂപയുടെ ബജറ്റിൽ സൂപ്പർസ്റ്റാർ സിനിമ പുറത്തിറങ്ങുന്ന കാലമാണ്. എന്നിട്ടും ഒറിജിനല്‍ ട്രെയിനിൽ തന്നെ ചിത്രീകരിക്കാൻ നിർമാതാവ് തയാറായി. ജോഷി പറയുന്നു.

ക്ളൈമാസ്കിൽ നടന്ന അപകടത്തെക്കുറിച്ചും മോഹൻ ലാൽ എന്ന വ്യക്തിയുടെ മനുഷ്യത്വത്തെക്കുറിച്ചും ജോഷി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവക്കുന്നതിങ്ങനെ …

‘‘ചാറ്റൽ മഴ പെയ്ത ദിവസമാണ് ക്ലൈമാക്സിലെ ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്നത്. ട്രെയിൻ കംപാർട്ട്മെന്റിലാണ് ഫൈറ്റ് നടക്കുന്നത്. ബാഷയാണ് സ്റ്റണ്ട് മാസ്റ്റർ. അദ്ദേഹത്തിന്റെ ടീമിലെ ഒരംഗത്തെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലി ൽ നിന്ന് മോഹന്‍ലാല്‍ ചവിട്ടി താഴെയിടുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ഒന്നുരണ്ടുവട്ടം റിഹേഴ്സൽ നടന്നു. മോഹൻലാൽ ചെറുതായി ചവിട്ടുമ്പോൾ കമ്പിയിൽ പിടിച്ചു കുനിയണം. അതായിരുന്നു സീൻ. ടേക്കിൽ മോഹൻലാലിന്റെ ചവിട്ടു കൊണ്ട് അയാൾക്ക് വാതിൽപ്പടിയിൽ പിടികിട്ടിയില്ല. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നയാള്‍ തെറിച്ചു വീണു. ട്രെയിൻ ഒാടിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും പരിഭ്രാന്തരായി. ‘ട്രെയിനിനടിയിലേക്ക് അയാള്‍ വീണിട്ടുണ്ടാകാം. എ ന്തും സംഭവിക്കാം’ ഷൂട്ടിങ് സ്ഥലത്തുണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. അയാളെ ജീവനോടെ തിരിച്ചു കിട്ടണേ എന്ന പ്രാർഥനയായിരുന്നു എല്ലാവർക്കും . മോഹൻലാൽ എന്ന നടനിലെ മനുഷ്യത്വം മറ്റുള്ളവർ തിരിച്ചറിഞ്ഞ സന്ദർഭം കൂടിയായിരുന്നു അത്.

ചങ്ങല വലിച്ച് നിർത്തി. അപ്പോഴേക്കും അപകടസ്ഥ ലത്തു നിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ടിരുന്നു ട്രെയിൻ. മഴ നന്നായി കനത്തിരുന്നു. കൂരിരുട്ട്. ചെളി നിറഞ്ഞ വഴി. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. എന്നിട്ടും അപകടസ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് മോഹൻലാലാണ്. ട്രാക്കിനരികിൽ ഒരു കുറ്റിക്കാട്ടില്‍ കിടന്നിരുന്ന അയാളെ വാരിയെടുത്ത് മോഹൻലാൽ ആശുപത്രിയിലേക്ക് ഓടി. ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചുകിട്ടി. കയ്യും കാലും ഒടിഞ്ഞിരുന്നു. നട്ടെല്ലിനും പരി ക്കേറ്റു. ഒരു മാസത്തെ ചികിത്സ വേണ്ടിവന്നു ആശുപത്രി വിടാൻ. സാമ്പത്തികമായും മോഹൻലാൽ സഹായിച്ചു. പക്ഷേ, വിധി അയാളെ പിന്തുടർന്നു. നാലഞ്ചു വർഷങ്ങൾക്കു ശേഷം ഒരു തമിഴ് സിനിമയുടെ സെറ്റിൽ വച്ച് ഇ തുപോെല ഒരു അപകടത്തില്‍ െപട്ട് അയാള്‍ക്കു ജീവന്‍ നഷ്ടമായി. ബാഷ തന്നെയാണ് ഈ വിവരം എന്നെ അറിയിച്ചത്.”

shortlink

Related Articles

Post Your Comments


Back to top button