ബോളിവുഡിലെ ഇതിഹാസ താരം അമിതാഭ് ബച്ചൻ കുട്ടിക്കാലത്ത് താനും കുടുംബവും കടന്നുപോയ വിഷമകരമായ കാലഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞത് ശ്രദ്ധനേടുന്നു. കോന്‍ ബനേഗാ ക്രോര്‍പതിയിലെ പുതിയ എപ്പിസോഡിലായിരുന്നു സാമ്ബത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിക്കാലത്തെക്കുറിച്ച് താരം പറഞ്ഞത്. രണ്ട് രൂപ എടുക്കാനില്ലാത്തതിനാല്‍ സ്കൂള്‍ ക്രിക്കറ്റ് ടീമില്‍ ചേരാനായില്ലെന്നാണ് താരം പറഞ്ഞത്.
ഷോയിലെ മത്സരാര്‍ത്ഥിയായ ജയ് തന്റെ കുടുംബത്തിന്റെ വിഷമസ്ഥിതിയെക്കുറിച്ച് പറഞ്ഞപ്പോഴാണ് തന്റെ കുട്ടിക്കാലത്തെ കയ്പ്പേറിയ ഓര്‍മകള്‍ ബിഗ് ബി ഓര്‍ത്തെടുത്തത്. ”കുട്ടിക്കാലത്ത് സ്കൂള്‍ ടീമില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനുവേണ്ടി രണ്ട് രൂപ വേണം. അമ്മ തേജി ബച്ചനോട് ചോദിച്ചപ്പോള്‍ രണ്ട് രൂപ ഇല്ല എന്നായിരുന്നു മറുപടി. ആ രണ്ട് രൂപയുടെ പ്രാധാന്യം തനിക്ക് ഇന്നും ഓര്‍മയുണ്ടെന്നാണ്” അദ്ദേഹം പറയുന്നത്. ഈ സംഭവത്തിലൂടെ താന്‍ പഠിച്ച ഏറ്റവും വലിയ പാഠം അതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments