കോവിഡ് കേസുകള്‍ കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. 8000 പേരില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിപക്ഷം സമരവും പ്രതിഷേധവുമായി രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത് രോഗവ്യാപനത്തിന് കാരണമായി എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണം ശരിയാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.
ജോയ് മാത്യുവിന്റെ കുറിപ്പ്
പ്രതിപക്ഷത്തിന്റെ ഔചിത്യബോധത്തിന് ഒരു സല്യുട്ട്, ലോകമാകെ പടര്‍ന്നു പിടിക്കുന്ന കോവിഡ് ഭീതിയില്‍ ഇതാ ഇപ്പോള്‍ കേരളവും ഒട്ടും പിന്നിലല്ലാതായിരിക്കുന്നു. ആരംഭത്തില്‍ ജനങ്ങള്‍ പുലര്‍ത്തിയ അച്ചടക്കവും അനുസരണയും കൊറോണക്കെതിരായ യുദ്ധം നമ്മള് ജയിച്ചു എന്നൊരു തോന്നല്‍ എല്ലാവരിലുമുണ്ടാക്കി,അതോടെ നിയന്ത്രണങ്ങള്‍ അപ്രസക്തമാക്കി ജനം പഴയപോലെയായി, അതോടൊപ്പം പ്രതിഷേധ സമരങ്ങള്‍ എരിതീയ്യിലെ എണ്ണയുമായി. അതിനു രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ഇരുപത്തിനാലു മണിക്കൂറും രാഷ്ട്രീയം ശ്വസിച്ചു കഴിയുന്ന നമ്മുക്ക് സമ്മതിച്ചു കൊടുക്കാം എന്നാല്‍ പ്രതിഷേധങ്ങളും സമരമുറകളും കൈവിട്ട കളിയായപ്പോള്‍ നിയമപാലകരിലും ആരോഗ്യപ്രവര്‍ത്തകരിലും രോഗത്തിന്റെ വ്യാപനം വര്‍ദ്ധിക്കാനിടയാക്കി , ജനങ്ങള്‍ രോഗത്തിന്റെ പിടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയായി.
read also:പ്രതീക്ഷിച്ച വിധി, 28 വര്‍ഷമായി നമ്മളെ വിഡ്ഢികളാക്കുകയായിരുന്നു;ബാബറി മസ്ജിദ് വിധിയില്‍ രഞ്ജിനി
ഇനിയും ഒരു ആരോഗ്യ അടിയന്തിരാവസ്ഥ ഉണ്ടായില്ലെങ്കില്‍ കടുത്ത നിരാശയായിരിക്കും ഫലം ഉറ്റവരെയും ഉടയവരെയും നഷ്ടമാക്കി എന്ത് രാഷ്ട്രീയ ലാഭമാണ് നമുക്ക് കൊയ്തെടുക്കുവാനുള്ളത്? അവിടെയാണ് പ്രതിപക്ഷ മുന്നണിയായ UDF തങ്ങളുടെ ഔചിത്യവും വിവേകവും കാണിച്ചത്. ജനങ്ങളുടെ ജീവിതസുരക്ഷയാണ് അധികാരത്തേക്കാള്‍ വലുതെന്ന്ന് തിരിച്ചറിഞ്ഞു പ്രത്യക്ഷ സമരപരിപാടികള്‍ നിര്‍ത്തിവെക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കാതെ വയ്യ. സാങ്കേതികത ഏറെ വളര്‍ന്ന ഈ ആധുനിക കാലത്ത് അതിനനുസരിച്ചുള്ള സമര പരിപാടികള്‍ കണ്ടെത്തുകയാണ് ക്രിയാത്മക രാഷ്ട്രീയപ്രവര്‍ത്തനം എന്ന് ഇനിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കുക.
പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്ന ആരോപണങ്ങളും അവയ്ക്കുള്ള മറുപടികളും ജനം കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്.കാര്യങ്ങള്‍ വിലയിരുത്താനുള്ള വിവേകവും മലയാളിക്കുണ്ട്. യുഡിഫ് കാണിച്ച മാതൃക എന്തുകൊണ്ട് ബി ജെ പി അനുവര്‍ത്തിക്കുന്നില്ല എന്നത് അവര്‍ ഇനിയെങ്കിലും പുനഃപരിശോധിക്കേണ്ടതാണ്. തെരുവ് യുദ്ധത്തിന്റെ ഫലം രോഗവ്യാപനമാണ്, ശാസ്ത്ര ബോധം അല്പമെങ്കിലുമുണ്ടെങ്കില്, ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ഉത്കണ്ഠ യുണ്ടെങ്കില്‍ ബി ജെ പി നേതൃത്വം ജനക്ഷേമം പ്രധാന പരിഗണനയായെടുത്ത് പ്രക്ഷോഭ പരിപാടികള്‍ക്ക് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും എന്ന് നമുക്കാശിക്കാം. മാറുന്ന കാലത്തിനോടൊപ്പം സഞ്ചരിക്കുന്നതല്ലേ ക്രിയാത്മക രാഷ്ട്രീയം.
Post Your Comments