BollywoodGeneralLatest NewsNEWS

ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഞാന്‍ മെലിഞ്ഞതാണെന്നും വണ്ണം വയ്ക്കണമെന്നുമാണ് ആളുകള്‍ പറഞ്ഞത്, ആദ്യത്തെ മൂന്ന് മാസം എനിക്ക് ഭയങ്കര ഛര്‍ദ്ദി ആയിരുന്നു; അമ്മയാകാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് നടി പറയുന്നു

നിങ്ങള്‍ മെലിഞ്ഞിട്ടാണെങ്കിലും വണ്ണമുള്ളവരാണെങ്കിലും, നിങ്ങളുടെ ശരീരത്തെ പ്രശംസിക്കൂ. നിങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച്‌ അമിതമായി ചിന്തിക്കാതിരിക്കൂ.

അമ്മ ആകുന്നു എന്നറിയുന്നത് മുതൽ ഓരോ സ്ത്രീയും ആകാംക്ഷയിൽ ആയിരിക്കും. എന്നാൽ ഗർഭിണി ആണെന്ന് അറിയുന്നതോടെ ശരീരവണ്ണവും വയറിന്റെ വലുപ്പവുമാണ് മറ്റുള്ളവർ പെട്ടന്ന് ശ്രദ്ധിക്കുക എന്നും എന്നാൽ അത്തരം കാര്യങ്ങളിൽ ഗർഭിണികൾ ആശങ്ക പ്പെടേണ്ടതില്ലെന്നും നടി തീജെ പറയുന്നു. മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരദമ്ബതികളായ കരണ്‍ബീര്‍ ബോഹ്‌റയും തീജെ സിദ്ധുവും. താന്‍ മെലിഞ്ഞിരിക്കുന്നത് ചൂണ്ടിക്കാട്ടി പലരും കൂടുതല്‍ ഭക്ഷണം കഴിക്കാനും ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഉപദേശിച്ചിരുന്നെന്ന് നടി പറയുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമായിരിക്കുമെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

read also:സെക്‌സിന് ചികിത്സ നല്‍കുന്ന ഡോക്ടറായാന്‍ മികച്ചതായിരിക്കും; മികച്ച പൊടിക്കൈകള്‍ കയ്യിലുണ്ട്’; പ്രമുഖ നടനെക്കുറിച്ചു നടി ഭൂമി

‘ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഞാന്‍ മെലിഞ്ഞതാണെന്നും വണ്ണം വയ്ക്കണമെന്നുമാണ് ആളുകള്‍ പറഞ്ഞത്. ഇത് എന്റെ അഞ്ചാം മാസത്തില്‍ പകര്‍ത്തിയ ചിത്രമാണ്. എന്നെസംബന്ധിച്ചടുത്തോളം വണ്ണം വയ്ക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ആദ്യത്തെ മൂന്ന് മാസം എനിക്ക് ഭയങ്കര ഛര്‍ദ്ദി ആയിരുന്നു, അതുകൊണ്ടുതന്നെ ഒന്നും കഴിക്കാനും പറ്റിയില്ല. പ്രെഗ്നന്‍സി ഗ്ലോ ഒന്നും എനിക്കില്ലായിരുന്നു. ഇപ്പോ ഞാന്‍ മര്യാദയ്ക്ക് ഭക്ഷണം കഴിക്കുന്നുണ്ട്, ശരീരഭാരവും കൂടി, പക്ഷെ ഇപ്പോഴും എന്റെ വയറില്‍ മാത്രമേ അത് കാണാനൊള്ളു. അമ്മയാകാന്‍ ഒരുങ്ങുന്ന എല്ലാവരോടും ഞാന്‍ ഒരു കാര്യം പറയാം, നിങ്ങള്‍ മെലിഞ്ഞിട്ടാണെങ്കിലും വണ്ണമുള്ളവരാണെങ്കിലും, നിങ്ങളുടെ ശരീരത്തെ പ്രശംസിക്കൂ. നിങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച്‌ അമിതമായി ചിന്തിക്കാതിരിക്കൂ. ശരിയായ ഭാരം എന്നൊന്നില്ല, ആരോഗ്യമായിരിക്കുക എന്നുമാത്രം ഓരോ ഗര്‍ഭിണികളുടെയും ശരീരം വ്യത്യസ്തമാണ്- നിങ്ങളുടേതിനെ സ്‌നേഹിക്കുക’ , ചിത്രത്തോടൊപ്പം നടി കുറിക്കുന്നു

shortlink

Post Your Comments


Back to top button