GeneralLatest NewsNEWSTV Shows

ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം പങ്കുവച്ച്‌ നടി അശ്വതി

ടി വിയില്‍ മാത്രം കണ്ടിട്ടുള്ള ആ വേദിയില്‍ വാക്കുകള്‍ കിട്ടാതെ നിന്നത് ഏകദേശം 20 മിനിറ്റോളം.

കുങ്കുമപ്പൂവിലെ വില്ലത്തിയായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടി അശ്വതിയുടെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധനേടുന്നു. പ്രസില്ല ജെറിന്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. നാലുസീരിയലുകളില്‍ മാത്രമാണ് അശ്വതി അഭിനയിച്ചത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അശ്വതി തനിക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ചു പങ്കുവയ്ക്കുന്നു

പോസ്റ്റ്

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സ് വീട്ടില്‍ ടീവിയില്‍ ഇരുന്നു കണ്ടിരുന്ന സമയത്തു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഭാവിയില്‍ എനിക്കും അതില്‍ ഒരു അവാര്‍ഡ് കിട്ടുമെന്നോ, ആ സ്റ്റേജില്‍ കയറി നില്‍ക്കാന്‍ സാധിക്കുമെന്നോ.

എല്ലാരും പറയും ഇതൊക്കെ നേരത്തെ അറിഞ്ഞിട്ടു പോയി ഇരിക്കുന്നതാണെന്ന്. എന്നാല്‍ ഞാന്‍ പറയട്ടെ ഒരിക്കലും അറിഞ്ഞിട്ടില്ല നേരത്തെക്കൂട്ടി നമ്മക്ക് അവാര്‍ഡ് ഉണ്ട് എന്നു.. അവിടെ ചെന്നിരുന്നു അവാര്‍ഡ് അനൗണ്‍സ് ചെയ്തപ്പോള്‍ കിളിപോയി ഇരുന്ന എന്നെ പിടിച്ചെണീപ്പിച്ചു സ്റ്റേജിലേക്ക് വിട്ടത് എന്റെ അച്ചായന്‍ ആരുന്നു.

ടി വിയില്‍ മാത്രം കണ്ടിട്ടുള്ള ആ വേദിയില്‍ വാക്കുകള്‍ കിട്ടാതെ നിന്നത് ഏകദേശം 20 മിനിറ്റോളം. കലാശാല ബാബു എന്ന വലിയൊരു നടന്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്നു അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് മറ്റൊരു ഭാഗ്യം.

പിറ്റേ വര്‍ഷവും ഇതേ അവാര്‍ഡ് ഒരിക്കല്‍ കൂടി സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നുള്ളതും ഒരു ഭാഗ്യമായി ഓര്‍ക്കുന്നു. കുങ്കുമപ്പൂവ് ടീമിനും, ഏഷ്യാനെറ്റിനും നന്ദി. പിന്നെ എന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്കും അതിലേറെ ഫേസ്ബുക്കിനും നന്ദി ഈ വിലപ്പെട്ട മെമ്മറി എനിക്ക് സമ്മാനിച്ചതിന്.

shortlink

Related Articles

Post Your Comments


Back to top button