സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി പായല്‍ സംവിധായകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ബിഎസ് കോഷിയാരിയെ നേരില്‍ കണ്ടു. രാജ്യസഭ എംപി രാംദാസ് അത്തവാലെയ്‌ക്കൊപ്പമാണ് നടി ഗവര്‍ണര്‍ ബിഎസ് കോഷിയാരിയെ കാണാനെത്തിയത്. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖുമായി വിഷയം സംസാരിക്കാമെന്നു ഗവര്‍ണര്‍ അറിയിച്ചതായി അത്തവാലെ പറഞ്ഞു.
അനുരാഗിന്റെ അറസ്റ്റ് നീളുന്നത് ചോദ്യം ചെയ്ത നടി നടപടിയുണ്ടായില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്നു പറഞ്ഞു. നടിയുടെ ജീവനു ഭീഷണിയുണ്ടെന്നും വൈ പ്ലസ് കാറ്റഗറി സുരക്ഷ വേണമെന്നും കഴിഞ്ഞ ദിവസം അത്തവാലെ ആവശ്യപ്പെട്ടു.
എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം മുംബൈ പൊലീസിനായിരിക്കുമെന്നും എംപി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വിഷയം ചൂണ്ടിക്കാട്ടി കത്തയയ്ക്കും. ആര്‍പിഐ പാര്‍ട്ടി നടിക്കു സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നടിയുടെ പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. പരാതി പരിശോധിച്ച മുംബൈ പൊലീസ് കശ്യപിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. അനുരാഗിനെ അറസ്റ്റ് ചെയ്യണമെന്ന് നടി കങ്കണ റനൗട്ട് ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments