സൈബർ ആക്രമണങ്ങളിൽ പരാതി നൽകിയിട്ടും നടപടികൾ എടുക്കാത്തതിൽ പ്രതിഷേധിച്ചു ഭാഗ്യലക്ഷ്മിയും കൂട്ടരും തങ്ങളെ അവഹേളിച്ച വ്യക്തിയെ കയ്യേറ്റം ചെയ്തത് കേരള സമൂഹത്തിൽ ഇന്ന് വലിയ ചർച്ച ആകുകയാണ്. അല്ലു അർജുൻ സിനിമയ്ക്കെതിരെ പ്രതികരിച്ചുവെന്ന പേരിൽ സൈബർ ആക്രമണം നേരിട്ട അപർണ പ്രശാന്തിനെ ഓർമ്മയില്ലേ. 2 വര്ഷം കഴിഞ്ഞിട്ടും നീതി തേടിയുള്ള യാത്രയിലാണ് അപർണ
തെറിവിളിയും ഭീഷണിക്കൊപ്പം ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നുമൊക്കെയുള്ള സ്ക്രീൻ ഷോട്ടുകൾ സഹിതം പരാതി നൽകിയിട്ടും എഫ്ഐആർ ഇടാൻ പോലും വൈകി. 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 4 പേരും മണിക്കൂറുകൾക്കുള്ളിൽ ജാമ്യത്തിലിറങ്ങി. ജാമ്യത്തിൽ ഇറങ്ങിയവർക്ക് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന് അടുത്തു വച്ച് സൈബർ ക്വട്ടേഷൻ സംഘം സ്വീകരണം ഒരുക്കി.
വീണ്ടും ഭീഷണിയും തെറിവിളിയും തുടർന്നതോടെ അപർണ നൽകിയ പരാതിയിലാണ് നടപടി നീണ്ടുപോയത്. പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരത്തെ സൈബർ ഡോമിലേക്ക് പരാതി മാറ്റി. എന്നാൽ പരാതിയുമായി ഓഫിസുകൾ കയറിയിറങ്ങിയതല്ലാതെ കേസന്വേഷണം കാലങ്ങളായി ഇഴഞ്ഞു നീങ്ങുകയാണെന്നും ചിത്രങ്ങൾ മോർഫുചെയ്ത് ദുരുപയോഗം ചെയ്ത സംഭവം അല്ലെങ്കിൽ കുറ്റവാളികളെ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് സൈബർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തന്നെ നിരുത്സാഹപ്പെടുത്തുന്നുവെന്നും അപർണ പറയുന്നു
Post Your Comments