
സ്ത്രീകളെക്കുറിച്ചു അശ്‌ളീല പരാമർശം നടത്തി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച യൂട്യൂബര്‍ വിജയ് പി നായരെ കെെകാര്യം ചെയ്തതിന്റെ പേരില്‍ നടി ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനും എതിരെ കേസ്. ഈ സംഭവത്തിൽ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് വീഡിയോക്കെതിരെ പ്രതികരിച്ചതെന്നും എന്റെ അമ്മയെ കുറിച്ചാണ് ഇങ്ങനെ പറയുന്നതെങ്കില്‍ എനിക്ക് കേട്ടിരിക്കാന്‍ പറ്റില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകുകയാണെങ്കില്‍ തലയില്‍ മുണ്ടിട്ട് പേകേണ്ട ഒരു കാര്യവുമില്ല നല്ല അന്തസ്സായിട്ട് തന്നെ പോകും. ഇവിടെയുളള ജനങ്ങളും പോലീസുകാരും ഇത് നിശബ്ദരായി കേട്ടുകൊണ്ടിരുന്നിട്ട് അതിനുവേണ്ടി മൂന്ന് സ്ത്രീകള്‍ രംഗത്തിറങ്ങുമ്ബോള്‍ ഞങ്ങളെ തെറി വിളിക്കുകയും ഞങ്ങള്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്താല്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
‘ഒരു രക്തസാക്ഷിയാകാന്‍ എനിക്ക് മടിയില്ല. ഇതിന്റെ പേരില്‍ ഒരു നിയമഭേഗദഗതി ഇവിടെ വരികയാണെങ്കില്‍ വരട്ടേ. അല്ലെങ്കില്‍ ഇനിയും ഭാഗ്യലക്ഷ്മിമാര്‍ ഉണ്ടാകും. അവര്‍ നിയമം കൈയിലെടുക്കേണ്ട അവസ്ഥ വരും.’ ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
Post Your Comments