ഒരു മാസത്തിലേറെയായി ചെന്നൈയിലെ എം.ജി.എം ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എസ്പി ബാലസുബ്രഹ്മണ്യം വിടവാങ്ങി. നടന്‍ കമല്‍ഹാസനുമായും വര്‍ഷങ്ങളായുള്ള സൗഹൃദം സൂക്ഷിച്ചിരുന്നു എസ് പി ബി. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ എസ്പിബിയെ ആശുപത്രിയില്‍ എത്തി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ട് പിരിഞ്ഞു മണിക്കൂറുകള്‍ക്ക് ശേഷം മരണവാര്‍ത്ത എത്തിയതിന്റെ വേദനയിലാണ് കമൽഹാസൻ. തന്റെ പ്രിയപ്പെട്ട അണ്ണന് യാത്രാമൊഴി നേര്‍ന്നുകൊണ്ടുള്ള കമൽഹാസന്റെ വാക്കുകൾ വേദനനിറയ്ക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ശബ്ദസന്ദേശത്തിലൂടെയായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ”വളരെ കുറച്ചു കലാകാരന്മാര്‍ക്ക് മാത്രമേ അവര്‍ ജീവിച്ചിരിക്കുമ്ബോള്‍ തന്നെ അവരുടെ കഴിവ് അംഗീകരിക്കപ്പെടുകയൊള്ളു. എസ്പി ബാലസുബ്രഹ്മണ്യം അത്തരത്തില്‍ ഒരാളാണ്. ജേഷ്ഠതുല്യനായി ഞാന്‍ കരുതുന്ന എസ് പി ബി അവര്‍കളുടെ ശബ്ദത്തിന്റെ നിഴലില്‍ കാലങ്ങളായി ജീവിക്കാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. വിവിധ ഭാഷകളിലെ നാല ജനറേഷന്‍ നായകന്മാരുടെ ശബ്ദമാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എഴുതലമുറകള്‍ക്കപ്പുറവും അദ്ദേഹത്തിന്റെ യശസ്സ് നിലനില്‍ക്കുക തന്നെ ചെയ്യും” – ഇടറുന്ന ശബ്ദത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു.
Post Your Comments