സംഗീത ലോകത്തെ സുന്ദരനാദം ഇനി അനശ്വരം. മറ്റൊരു ഗായകനും അവകാശപ്പെടാൻ കഴിയാത്ത റെക്കോർഡുകൾ സ്വന്തമാക്കിയാണ് പ്രിയഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങുന്നത്. ശങ്കരാഭരണത്തിലെ ഗാനങ്ങളിലൂടെ തെലുങ്കിലും തമിഴിലും പ്രേക്ഷകരെ ഇളക്കിമറിച്ച എസ്.പി.ബി നാലു പതിറ്റാണ്ടു നീണ്ടുനിന്ന തന്റെ സംഗീത ജീവിതത്തിൽ എഴുതി ചേർത്തത് മറ്റാർക്കും ഭേദിക്കാൻ കഴിയാത്ത റെക്കോർഡുകൾ.
ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. പതിനാറ് ഇന്ത്യന്‍ ഭാഷകളിലായി നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച എസ് പിബി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ ക്രെഡിറ്റും സ്വന്തമാക്കി.
കന്നട സംവിധായന് ഉപേന്ദ്രകുമാറിന് വേണ്ടി 12 മണിക്കൂറില്‍ 21 ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് എസ് പി ബി സംഗീത ലോകത്ത് പുതിയ ചരിത്രം കുറിച്ചു. 1981 ഫെബ്രുവരി എട്ടിന് രാവിലെ ഒമ്ബത് മണിയ്ക്കും രാത്രി ഒമ്ബത് മണിയ്ക്കും ഇടയില്‍ ആയിരുന്നു ആ അത്ഭുത നേട്ടം എസ്.പി ബാലസുബ്രഹ്മണ്യം കൈവരിച്ചത്. ഒരു ദിവസം ഹിന്ദിയില്‍ 16 ഗാനങ്ങളും തമിഴില്‍ ഒരു ദിവസം 19 ഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്..
സംഗീത രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് രാജ്യം 2001ല്‍ എസ് പി ബിക്ക് പദ്മശ്രീ നല്കി ആദരിച്ചു. പത്ത് വര്‍ഷത്തിന് ശേഷം 2011ല്‍ പദ്മഭൂഷണും മഹാഗായകനെ തേടിയെത്തി.
ഗായകന് മാത്രമല്ല സംഗീത സംവിധായകനായും നിര്‍മ്മാതാവായും നടനായും സിനിമാലോകത്ത് തിളങ്ങിയ എസ്.പി.ബി ഡബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചു. കമല്ഹാസന്, രജനീകാന്ത്, വിഷ്ണുവര്ദ്ധന്, സല്മാന് ഖാന്, ഭാഗ്യരാജ്, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജെമിനി ഗണേശന്, രഘുവരന് തുടങ്ങി നടന്മാര്ക്ക് ശബ്ദം നല്കിയ എസ് പി ബി ദശാവതാരത്തിന്റെ തെലുങ്ക് പതിപ്പില്‍ സ്ത്രീ ശബ്ദമടക്കം ഏഴ് കഥാപാത്രങ്ങള്‍ക്കും അദ്ദേഹം ശബ്ദം നല്‍കിയിരുന്നു. ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പില്‍ ബെന്‍ കിംഗ്സ്ലിക്ക് ശബ്ദം നല്കിയതും എസ് പി ബി തന്നെയാണ്.
Post Your Comments