GeneralLatest NewsMollywoodNEWS

നാദം നിലച്ചു!! പ്രിയ ഗായകൻ എസ് പി ബാലസുബ്രമണ്യം വിടവാങ്ങി

ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്.

അമ്പത്തിനാല് വർഷത്തെ സംഗീതസപര്യയ്ക്ക് അവസാനം. മലയാളികളുടെ പ്രിയ ഗായകൻ എസ് ബി ബാലസുബ്രമണ്യം വിടവാങ്ങി. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞ താരം രോഗമുക്തി നേടിയിരുന്നുവെങ്കിലും വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.04 നാണു അന്ത്യം. മടങ്ങി വരവിന്റെ പാതയിലായിരുന്നെങ്കിലും ഇന്നലെ എസ്പിബിയുടെ ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു.

സംഗീത സംവിധായകൻ, ഗായകൻ , അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ എസ് പി ബി ആറ് ദേശീയ അവാർഡുകൾ നേടി. സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തികൂടിയാണ് അദ്ദേഹം.

ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്..ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്.

സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഇവർക്ക് എസ്.പി.ബി. ചരൺ എന്നൊരു മകനും, പല്ലവി എന്നൊരു മകളുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button