Film ArticlesGeneralLatest NewsMollywood

വിരഹ പ്രണയ ഗാനങ്ങളുടെ മാന്ത്രികനെ ഓർമിക്കുമ്പോൾ

നിനക്കായി, ആദ്യമായി എന്നിങ്ങനെയുള്ള ആല്‍ബങ്ങളിലൂടെ യുവത്വത്തിന്റെ സിരകളിൽ പ്രണയത്തിന്റെ സംഗീതം നിറച്ച ബാലഭാസ്കർ

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ വാങ്ങിയിട്ട് രണ്ടു വര്ഷം പൂർത്തിയാകുന്നു. ഓരോ സംഗീത പ്രേമികളുടെയും നെഞ്ചിൽ വിരഹത്തിന്റെയും പ്രണയത്തിന്റെയും മാസ്മരിക ശ്രുതി നിറച്ച വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ മരണം ഇന്നും നൊമ്പരത്തോടെ മാത്രമേ ഓർത്തെടുക്കാൻ സാധിക്കൂ. ഇന്നും ചുരുളഴിയാത്ത    അപകടമരണത്തിൽ അന്വേഷണം നടക്കുകയാണ്.

വളരെ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ജനിച്ച മകൾക്കായുള്ള വഴിപാടുകൾ നടത്തി മടങ്ങവെയാണ് ബാലുവും ഭാര്യയും മകളും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. കോരാണിയിൽ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റിയ ഇന്നോവ കാർ അപകടത്തിൽപ്പെട്ടപ്പോൾ മകൾ ഒന്നരവയസ്സുകാരി തേജസ്വിനിയും ഉണ്ടായിരുന്നു. പൊലീസ് വാഹനത്തിൽ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മകളുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കർ ചികിത്സയിലിരിക്കെ ഒക്ടോബർ 2–നാണ് മരണത്തിനു കീഴടങ്ങിയത്. ബാലുവിന്റെ ഭാര്യ മരണത്തെ അതിജീവിച്ചു
ജീവിതത്തിലേക്ക് മടങ്ങിവന്നു.

ഒട്ടനവധി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും അതിഥിയായും ജഡ്ജായും തിളങ്ങി നിന്ന ബാലു വയലിൻ കൊണ്ട് നമ്മളെ ഏറെ വിസ്മയിപ്പിച്ച ഒരു കലാകാരൻ
കൂടിയാണ്. കലാഭവൻ സോബി ഇതൊരു കൊലപാതകമാണെന്ന് വെളിപ്പെടുത്തിയത് മരണത്തിലെ ദുരൂഹതകളുടെ ആഴം കൂട്ടി.. ഒരു കൊലപാതകമെന്ന് തീർത്തും
പറയാവുന്ന സാഹചര്യങ്ങളിൽ സംഭവിച്ച മരണത്തെ കുറിച്ച് ഒരുപാട് ചർച്ചകളും, അഭ്യൂഹങ്ങളും വീണ്ടും സജീവമായി.

read also:ബാലഭാസ്കറിന്റെ അപകട മരണം; അപകടദിവസം തന്നെ നുണപരിശോധന

അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ആരാണെന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബാലഭാസ്‌കറിന്റെ ഡ്രൈവറുടെ മൊഴിയും അപകടം ആദ്യം കണ്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരടക്കമുള്ളവരുടെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇത് അപകടമാണോ കൊലപാതകമാണോ എന്ന സംശയവും പിന്നാലെ ഉയര്‍ന്നു.  ബാലഭാസ്കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്ന പ്രകാശൻ തമ്പിയും വിഷ്ണുവും വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതോടെയാണ് വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്കു സംശയമുണ്ടായത്. കേസിൽ ദുരൂഹത വർദ്ധിച്ചതോടെ ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ  സ്വർണക്കടത്തു സംഘങ്ങൾക്കു പങ്കുണ്ടോയെന്നു പരിശോധിക്കാനായി പ്രകാശൻ തമ്പി, വിഷ്ണു, ഡ്രൈവർ അർജ്ജുൻ, കലാഭവൻ സോബി എന്നിവർക്കൊപ്പം നുണ പരിശോധന നടത്തും.

പന്ത്രണ്ട് വയസ് മുതല്‍ സ്റ്റേജ് ഷോ കളില്‍ പങ്കെടുത്ത ബാലു മംഗല്യ പല്ലക്ക് എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി. മലയാളത്തിലെ ഏറ്റവും പ്രായം
കുറഞ്ഞ സംഗീത സംവിധായകന്‍ എന്ന പേരിന് ബാലഭാസ്‌കര്‍ അര്‍ഹനായി. ഈസ്റ്റ് കോസ്റ്റിനു വേണ്ടി തയ്യാറാക്കിയ നിനക്കായി, ആദ്യമായി എന്നിങ്ങനെയുള്ള ആല്‍ബങ്ങളിലൂടെ യുവത്വത്തിന്റെ സിരകളിൽ പ്രണയത്തിന്റെ സംഗീതം നിറച്ച ബാലഭാസ്കർ ഇന്നും ഈണങ്ങളിലൂടെ ആരാധക ഹൃദയങ്ങളിൽ ജീവിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button