ജയരാജ് എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമായിരുന്നു കളിയാട്ടം എന്ന ചിത്രം. സുരേഷ് ഗോപി എന്ന നടന് ദേശീയ അംഗീകാരം ലഭിച്ച ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാല്‍ എന്ന നടന്റെ വില്ലന്‍ വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ജയരാജ് എന്ന സംവിധായകന് തന്റെ സിനിമയിലേക്കുള്ള വില്ലന്‍ തെരഞ്ഞെടുപ്പില്‍ പിഴവ് സംഭവിച്ചില്ല. പക്ഷേ അത്രയും വലിയ ഒരു സിനിമയില്‍ വില്ലനാകാന്‍ കഴിയുമോ എന്ന ലാലിലെ ആത്മവിശ്വാസമില്ലായ്മ ജയരാജിലും അന്ന് പ്രകടമായിരുന്നു. അത് കൊണ്ട് തന്നെ മുരളി എന്ന നടനോട് പറഞ്ഞു വച്ചിട്ടായിരുന്നു ‘കളിയാട്ടം’ എന്ന സിനിമയ്ക്ക് വേണ്ടി ലാല്‍ മേക്കപ്പിട്ടത്. ലാലിലെ അഭിനേതാവിനു പിഴച്ചാല്‍ മുരളി എന്ന നടന്‍ ആ കഥാപാത്രം ചെയ്യാന്‍ പുറകെയുണ്ടാകും എന്ന വിശ്വാസത്താലാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച കളിയാട്ടം എന്ന സിനിമ ജയരാജ് തുടങ്ങി വച്ചത്.
വില്ല്യം ഷേക്സ്പിയറുടെ ഏറെ പ്രശസ്തമായ ‘ഒഥെല്ലൊ’ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു 1997-ല്‍ പുറത്തിറങ്ങിയ കളിയാട്ടം എന്ന ചിത്രം. സുരേഷ് ഗോപി ലാല്‍ മഞ്ജു വാര്യര്‍, ബിജു മേനോന്‍, നരേന്ദ്ര പ്രസാദ്, എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
Post Your Comments