
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയില്‍ ഏറ്റവും ആരാധകരെ സ്വന്തമാക്കിയ ഒരുതാരമാണ് രജിത് കുമാര്‍. ഷോയ്ക്കിടയില്‍ രേഷ്മ രാജനെ ആക്രമിച്ച സംഭവത്തില്‍ സഹമത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ഷോയ്ക്കിടെയും പിന്നീടും രജിത് കുമാര്‍ തനിക്ക് നേരെ നടത്തി വരുന്ന ശാരീരിക മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്് രേഷ്മ നല്‍കിയ പരാതിയിലാണ് നടപടി. നോര്‍ത്ത് പറവൂര്‍ പൊലീസാണ് കേസെടുത്തത്.
ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ അഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതും സ്വഭാവത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതുമായ നിരവധി പ്രസ്താവനകളിലൂടെ വ്യക്തിപരമായി രജിത് കുമാര്‍ ആക്രമിച്ചിരുന്നുവെന്ന് രേഷ്മ പറയുന്നു.
ഷോയുടെ ഭാഗമായി നടന്ന ഒരു ടാസ്‌കിനിടെ രജിത്കുമാര്‍ ശാരീരികമായി ആക്രമിച്ചു. കണ്ണുകളില്‍ മുളക് തേച്ചത് കരുതിക്കൂട്ടി, ഷോയില്‍ നിന്ന് പുറത്തായ ശേഷവും പല വേദികളിലും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചു. ടാസ്‌കിനിടയില്‍ മുളക് തേച്ചത് കോര്‍ണിയയില്‍ മുറിവുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്തു. രജിത് കുമാറിന്റെ ഫാന്‍സില്‍ നിന്നും മോശമായ ആക്രമണങ്ങളുണ്ടായെന്നും രേഷ്മയുടെ പരാതിയില്‍ പറയുന്നുണ്ട്.
Post Your Comments