താന്‍ നിരപരാധിയാണെന്ന് ആവർത്തിച്ചു നടി റിയ ചക്രബർത്തി. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ബോധപൂര്‍വം തന്നെ കേസില്‍ കുടുക്കുകയാണെന്ന് ബോംബെ ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ റിയ പറയുന്നു.
ഇരുപത്തിയെട്ടു വയസു മാത്രമുള്ള തനിക്കെതിരെ നാല് അന്വേഷണങ്ങളാണ് നടക്കുന്നതെന്നും ഇതിനു പുറമേ മാധ്യമങ്ങളുടെ വേട്ടയ്ക്കും താന്‍ ഇരയാവുന്നുവെന്നും റിയ ഹർജിയിൽ പറയുന്നു.
”നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്കു പുറമേ പൊലീസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും മൂന്ന് അന്വേഷണങ്ങള്‍ കൂടി തനിക്കെതിരെ നടക്കുന്നുണ്ട്. മാധ്യമങ്ങളുടെ ഒരേ സമയമുള്ള വിചാരണ ഇതിനു പുറമേയാണ്. ഇനിയും തന്നെ കസ്റ്റഡിയില്‍ വിട്ടാല്‍ മാനസികമായി അതു താങ്ങാനാവില്ല.താന്‍ പരിചയപ്പെടുമ്ബോള്‍ തന്നെ സുശാന്ത് രാജ്പുത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായിരുന്നുവെന്ന് റിയ ചൂണ്ടിക്കാട്ടി. ചിലപ്പോഴെല്ലാം ചെറിയ അളവില്‍ കഞ്ചാവ് സുശാന്തിനു വാങ്ങി നല്‍കിയിരുന്നു. അതിന്റെ പണം താന്‍ തന്നെയാണ് കൊടുത്തിട്ടുള്ളത്. ഇതല്ലാതെ ഒരു ലഹരി സംഘത്തിന്റെയും ഭാഗമല്ല.” റിയ പറയുന്നു.
കൂടാതെ തന്റെ പക്കല്‍നിന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ തനിക്കു ജാമ്യം അനുവദിക്കാതിരിക്കാന്‍ കാരണമില്ലെന്നും താരം വ്യക്തമാക്കി. റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് താരത്തെ’ അറസ്റ്റ് ചെയ്തത്. റിയയെ കൂടാതെ സഹോദരനും പോലീസ് കസ്റ്റഡിയിൽ ആണ്
Post Your Comments