BollywoodGeneralLatest News

ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങി; കോവിഡ് മുക്തി നേടിയതിനെക്കുറിച്ച് മലൈക

അധികം വേദനയോ അസ്വസ്ഥതകളോ ഇല്ലാതെ രോ​ഗത്തെ അതിജീവിക്കാന്‍ കഴിഞ്ഞത് അനു​ഗ്രഹമായി കരുതുന്നു

കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന ബോളിവുഡ് താരം മലൈക അറോറ രോഗ മുക്തയായി. സെപ്റ്റംബര്‍ ഏഴിന് വൈറസ് ബാധ കണ്ടെത്തിയ താരം വീട്ടില്‍ തന്നെ ക്വാറന്റീനില്‍ ആയിരുന്നു. ഇപ്പോഴിതാ മലൈക അധികം വേദനയോ അസ്വസ്ഥതകളോ ഇല്ലാതെ രോ​ഗത്തെ അതിജീവിക്കാന്‍ കഴിഞ്ഞത് അനു​ഗ്രഹമായി കരുതുന്നുവെന്ന് പുതിയ ചിത്രത്തിനൊപ്പം സമൂഹമാധ്യമത്തില്‍ കുറിക്കുന്നു.

‘ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം തന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയെന്നും അധികം വേദനയോ അസ്വസ്ഥതകളോ ഇല്ലാതെ രോ​ഗത്തെ അതിജീവിക്കാന്‍ കഴിഞ്ഞത് അനു​ഗ്രഹമായി കരുതുന്നെന്നും മലൈക പറഞ്ഞു. ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഡോക്ടര്‍മാര്‍ക്കും ബി എം സിക്കും മാത്രമല്ല അളവറ്റ പിന്തുണ നല്‍കിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ആരാധകര്‍ക്കും താരം നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button