സിനിമമേഖലയില്‍ ഇപ്പോള്‍ ചര്ച്ച സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ബോളിവുഡ് നടി പായല്‍ ഘോഷ് പീഡന ആരോപണവുമായി എത്തിയതാണ്. ബോംബെ വെല്‍വറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ തന്നോട് മോശമായി പെരുമാറി എന്നാണ് താരത്തിന്റെ എ ആരോപണം. ഇപ്പോഴിതാ നടിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയിരിക്കുകയാണ്. തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് അനുരാഗ് ട്വിറ്ററില്‍ കുറിച്ചു.
“എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍ വളരെയധികം സമയമെടുത്തു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍, നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ആരോപണങ്ങള്‍ എന്തുതന്നെയായാലും, അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു” എന്നാണു ഒരു ട്വീറ്റ്.
“എന്നെ കുറ്റപ്പെടുത്തുന്ന പ്രക്രിയയില്‍ നിങ്ങള്‍ എന്റെ കലാകാരന്മാരെയും ബച്ചന്‍ കുടുംബത്തെയും വലിച്ചിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്റെ കുറ്റമാണെങ്കില്‍ ഞാന്‍ സമ്മതിക്കാം. ഞാന്‍ നിരവധി സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തി ഒരിക്കലും ചെയ്യാത്ത ആളാണ് ഞാന്‍. അതുപോലെ അതിനെ അംഗീകരിക്കാനുമാവില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര സത്യമുണ്ടെന്നും അതുപോലെ നുണയുണ്ടെന്നും തിരിച്ചറിയാന്‍ കഴിയും. സ്നേഹവും ആശംസകളും നിങ്ങള്‍ക്ക് കൈമാറുന്നു. ഇംഗ്ലീഷിലുള്ള പ്രതികരണത്തിന് ഹിന്ദിയില്‍ മറുപടി നല്‍കിയതിന് ക്ഷമ ചോദിക്കുന്നു.- അനുരാഗ് കുറിച്ചു.
Post Your Comments