GeneralLatest NewsMollywood

അവസാന നാളുകളിൽ രാധികയെ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല എന്ന ദുഃഖം ബാക്കി; കെ.എസ്.ചിത്ര

അവസാനമായപ്പോഴേയ്ക്കും രാധികയ്ക്ക് എല്ലാവരും വരുന്നതും കാണുന്നതുമൊക്കെ ഇഷ്ടമായിരുന്നു എന്ന് പ‌ിന്നീട് ഞാൻ അറിഞ്ഞു

ഒരുപിടി മികച്ച ഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ഗായികയാണ് രാധികാ തിലക്. അര്‍ബുദ രോഗബാധിതയായിരുന്ന രാധികയുടെ വിയോഗം ഇന്നും തീരാനഷ്ടം തന്നെയാണ്. അകാലത്തിൽ വേർപെട്ട രാധിക തിലകുമായി വർഷങ്ങൾ നീണ്ട പരിചയും ഓർമകളുമുണ്ട് ചിത്രയ്ക്ക്. എന്നാല്‍ അവസാന നാളുകളിൽ രാധികയെ സന്ദർശിക്കാനോ സംസാരിക്കാനോ സാധിക ച്ചില്ല. അതിന്റെ ദു:ഖം ഇന്നും തനിക്കുണ്ടെന്ന് ചിത്ര പറയുന്നു.

രാധികയെക്കുറിച്ച് ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ..

‘രാധികയ്ക്ക് അർബുദം ബാധിച്ചു എന്ന വാർത്തയറിഞ്ഞപ്പോൾ മുതൽ എനിക്ക് ഒന്നു പോയി നേരിൽ കാണണമെന്നും സംസാരിക്കണമെന്നും വലിയ ആഗ്രഹമുണ്ടായിരുന്നു. അവിടെ പോയി അൽപ നേരം സംസാരിച്ച് എന്തെങ്കിലും സന്തോഷം കൊടുക്കാൻ സാധിച്ചാൽ രാധികയ്ക്ക് അത്രയും ആശ്വാസമാകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ ഞാൻ അന്വേഷിച്ചപ്പോൾ സംഗീതജ്ഞരിൽ തന്നെ പലരും എന്നോടു പറഞ്ഞു, രാധികയ്ക്ക് അങ്ങനെ അധികമാരും പോയി സന്ദർശിക്കുന്നത് താത്പര്യമില്ല എന്ന്. എല്ലാവരെയും കാണുമ്പോൾ മാനസികമായി അങ്ങനൊരു പ്രയാസം അനുഭവപ്പെടുമെങ്കിൽ പോകേണ്ട എന്നു ഞാൻ തീരുമാനിച്ചു. പക്ഷേ അവസാനമായപ്പോഴേയ്ക്കും രാധികയ്ക്ക് എല്ലാവരും വരുന്നതും കാണുന്നതുമൊക്കെ ഇഷ്ടമായിരുന്നു എന്ന് പ‌ിന്നീട് ഞാൻ അറിഞ്ഞു. പോയി ‌കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് എനിക്ക് അപ്പോൾ വലിയ വിഷമവും കുറ്റബോധവും തോന്നി. ആ വിഷമം ഇപ്പോഴുമുണ്ട്.

രാധികയെക്കുറിച്ച് എനിക്ക് ഒരുപാട് ഓർമകളുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പാടിത്തുടങ്ങിയ കാലത്തൊക്കെ രാധിക അച്ഛന്റെയൊപ്പം എന്റെ വീട്ടിൽ വരുമായിരുന്നു. എന്നോട് പല കാര്യങ്ങളും ചോദിക്കുമായിരുന്നു. ഞാനും രാധികയും പാടുന്നതു തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. രാധികയുടെ വേർപാട് തീരാ നഷ്ടം തന്നെയാണ്.–ചിത്ര പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button