
നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹം നിശ്ചയം വരെ എത്തിയെങ്കിലും വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്ത് റംസി എന്ന യുവതി കൊട്ടിയത്ത് ആത്മഹത്യ ചെയ്ത കേസിൽ പ്രതികൂട്ടില്‍ കുടുംബപ്രേക്ഷകരുടെ പ്രിയതാരമായ ലക്ഷ്മി പ്രമോദും ഉണ്ട്. റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി.
റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലക്ഷ്മിയ്ക്ക് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. തങ്ങളുടെ മകളുടെ മരണത്തിൽ ലക്ഷ്മിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് റംസിയുടെ വീട്ടുകാർ ആരോപിക്കുകയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയെ സീരിയലിൽ നിന്നും ഒഴിവാക്കിയെന്നും മറ്റൊരു താരത്തെ ലക്ഷ്മിക്ക് പകരമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വരുന്ന ”പൗർണമിത്തിങ്കൾ” എന്ന സീരിയലിൽ ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വരികയായിരുന്നു ലക്ഷ്മി.
Post Your Comments