സിബി മലയില്‍ എന്ന സംവിധായകന്‍ മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത സിനിമകള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ചില സിനിമകള്‍ കോപ്പിയടി ആരോപണത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്,അവയില്‍ പ്രധാനപ്പെട്ട സിനിമകളാണ് ആകാശദൂതും, സ്വാന്തനവും. തന്റെ സിനിമകളിലെ കോപ്പിയടി ആരോപണത്തിന്റെ സത്യാവസ്ഥ പങ്കുവയ്ക്കുകയാണ് സിബി മലയില്‍.
“ഞാന്‍ ചെയ്ത സിനിമകളില്‍ കോപ്പി ആണെന്ന് പറയുന്ന ചിലത് നിഷേധിക്കുന്നില്ല. കാരണം ‘സ്വാന്തനം’ എന്ന സിനിമ ഒരു തെലുങ്ക് സിനിമയുടെ റൈറ്റ്സ് വാങ്ങിയിട്ട് ചെയ്തതാണ്. അത് സാധാരണ സംഭവിക്കുന്നതാണ്. ഒരു വാണിജ്യ സിനിമയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അങ്ങനെ ചെയ്യാറുണ്ട്. അത് ചെയ്യുന്നതില്‍ ഒരു തെറ്റ് പറയേണ്ട കാര്യമില്ല. പിന്നെ ആകാശദൂതിന്റെ കഥ എന്ന് പറയുന്നത് ഒരു ഇംഗ്ലീഷ് ടെലിഫിലിമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്തതാണ് ഇതൊന്നും ഞാന്‍ എവിടെയും മറച്ച് വെച്ചിട്ടില്ല. ‘സദയം’ എന്ന സിനിമയുടെ കാര്യത്തില്‍ അങ്ങനെയൊരു കോപ്പിയടി ആരോപണം വന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. കാരണം എംടി സാറിന്റെ ‘ശത്രു’ എന്ന ചെറുകഥയാണ് ആ സിനിമ. ‘ദശരഥം’ എന്ന് പറയുന്ന സിനിമ ഒര്‍ജിനല്‍ ആണ്. അതിനു ഒരു ആരോപണവും ഉന്നയിക്കേണ്ട കാര്യമില്ല. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ലോഹി ലാബ് ടെക്നീഷ്യനായി വര്‍ക്ക് ചെയ്ത സമയത്ത് അദ്ദേഹം നേരിട്ട് മനസിലാക്കിയ ഒരു സംഭവമാണ്”.
Post Your Comments