മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുബ്ബലക്ഷ്മി അമ്മാള്‍ എന്ന നടി. കല്യാണരാമനും, നന്ദനവും, പാണ്ടിപ്പടയുമൊക്കെ സുബ്ബലക്ഷ്മി അമ്മാളിന്റെ പ്രധാന സിനിമകളുടെ ലിസ്റ്റില്‍പ്പെട്ടവയാണ്, മലയാള സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ബോളിവുഡിലും കത്തി കയറി കൊണ്ടിരിക്കുന്ന ഈ മുത്തശ്ശി നടിസൂപ്പര് താരം രണ്‍ബീര്‍ കപൂറുമൊത്തുള്ള അഭിനയ നിമിഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്.
“രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവന് ആരാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. മുംബൈയിലായിരുന്നു ചിത്രീകരണം. എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴാണ് കൂടെയുള്ളവര്‍ പറയുന്നത് ഋഷി കപൂറിന്റെ മകനാണ് വല്യ താരമാണ് എന്നൊക്കെ. ഞാന്‍ ചോദിച്ചു ഫ്ലൈറ്റില്‍ കയറുമ്പോഴാണോ ഇതൊക്കെ പറയുന്നതെന്ന്. രണ്‍ബീര്‍ സെറ്റില്‍ വന്നപ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. നിറയെ ആള്‍ക്കാരുടെ വലയത്തിലാണ് രണ്‍ബീര്‍ സെറ്റിലേക്ക് എത്തുന്നത്. കൂടെ അഭിനയിക്കുന്ന നാനിയാണ് എന്ന് പറഞ്ഞു സംവിധായകന് എന്നെ പരിചയപ്പെടുത്തി. അപ്പോള്‍ ഷേക്ക് ഹാന്‍ഡ് നല്കി എന്റെ കാല്‍തൊട്ട് നമസ്കരിച്ചു. എന്റെ എണ്‍പതാം പിറന്നാളിന് ഞാനും രണ്‍ബീറും ചേര്‍ന്നിരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്തു അവന് അയച്ചു തന്നു”. ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പറയുന്നു.
Post Your Comments