CinemaGeneralMollywoodNEWS

എന്നേക്കാള്‍ ഇളയതായ കെപിഎസി ലളിതയെ ഞാന്‍ ചേച്ചി എന്ന് വിളിക്കുന്നതായിരുന്നു വഴക്കിന്റെ മറ്റൊരു കാരണം: നെടുമുടി വേണു

ലളിത ചേച്ചി എന്നോട് ഏറ്റവും കൂടുതല്‍ വഴക്കടിക്കാനുള്ള കാരണം എന്താണെന്ന് ഞാന്‍ ഒരു മീറ്റിങ്ങില്‍ പ്രസംഗിച്ചു

പണ്ടുകാലത്ത് കെപിഎസി ലളിതയുമായുള്ള രസകരമായ വഴക്കിന്റെ കഥ പറഞ്ഞു നടന്‍ നെടുമുടി വേണു. ഭരതന്‍ എന്ന സംവിധായകന്‍ കെപിഎസി ലളിതയേക്കാള്‍ സ്നേഹിച്ചത് തന്നെയായത് കൊണ്ടാണ് എപ്പോഴും തന്നോട് വഴക്കടിക്കാന്‍ വരുന്നതെന്ന് പരസ്യമായ വേദിയില്‍ താന്‍ പ്രസംഗിച്ചുവെന്ന് ഇരുവരുടെയും സഹോദര സ്നേഹ ബന്ധം വ്യക്തമാക്കി കൊണ്ട് നെടുമുടി വേണു പറയുന്നു. പിന്നെ മറ്റൊരു കാര്യം തന്നെക്കാള്‍ പ്രായത്തിന് ഇളയതായിരുന്ന കെപിഎസി ലളിതയെ ചേച്ചി എന്ന് വിളിക്കുന്നതില്‍ ഒരു ഇഷ്ടകുറവ് ഉണ്ടായിരുന്നുവെന്നും എപ്പോഴും വഴക്കടിക്കുന്നതിന്റെ മറ്റൊരു കാരണം അതായിരുന്നുവെന്നും നെടുമുടി വേണു ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് പറയുന്നു

“ലളിത ചേച്ചി എപ്പോഴും എന്നെ വഴക്ക് പറയും. ഞാന്‍ ചോദിക്കും നിങ്ങള്‍ക്ക് എന്താണ് എന്നോട് ഇത്ര ദേഷ്യമെന്ന്, അപ്പോള്‍ പ്രായത്തിന്റെ കാര്യം പറയും. ഞാന്‍ വേണുവിനെക്കാള്‍ ഇളയതാണ് പിന്നെ എന്തിനാണ് ചേച്ചി എന്ന് വിളിക്കുന്നതെന്ന് ചോദിക്കും. ‘ഞാന്‍ ഇനി അങ്ങനെ വിളിക്കില്ല അമ്മായി’ എന്ന് മറുപടിയും നല്‍കും. ലളിത ചേച്ചി എന്നോട് ഏറ്റവും കൂടുതല്‍ വഴക്കടിക്കാനുള്ള കാരണം എന്താണെന്ന് ഞാന്‍ ഒരു മീറ്റിങ്ങില്‍ പ്രസംഗിച്ചു. ഭരതേട്ടന്‍ ലളിത ചേച്ചിയേക്കാള്‍ എന്നെയാണ് കൂടുതല്‍ സ്നേഹിച്ചതെന്ന് അതിന്റെ കാരണം കൊണ്ടാണ് ലളിത ചേച്ചി എന്നോട് വഴക്കടിക്കുന്നതെന്ന് ഞാന്‍ പ്രസംഗിച്ചു”.

shortlink

Related Articles

Post Your Comments


Back to top button