സ്റ്റീരിയോ ടൈപ്പ് വില്ലന്മാരെ അവതരിപ്പിക്കാന്‍ താന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് തുറന്നു പറയുകയാണ് നടന് ബാബു ആന്റണി. സ്ത്രീകളെ റേപ്പ് ചെയ്യുക, അവരുടെ ചെകിടത്തടിക്കുക ഇമ്മാതിരിയുള്ള സീനുകളില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്നും മലയാളത്തില്‍ ലഭിച്ച വില്ലന്‍ വേഷങ്ങള്‍ എല്ലാം വ്യത്യസ്തമായിരുന്നുവെന്നും ബാബു ആന്റണി പറയുന്നു.
ഏതു ഭാഷയിലായാലും ഒരു നെഗറ്റീവ് കഥാപാത്രം ഓഫര്‍ ചെയ്താല്‍ ഞാന്‍ ആദ്യം പറയുന്നത് നോ റേപ്പ് എന്നാണ്. ആ ട്രെന്‍ഡ് തന്നെ മാറ്റിയത് ഞാനാണ്. കാരണം എന്തിനാണ് ഒരു വില്ലന്‍ ബലാല്‍സംഗം ചെയ്യുന്നത്. അങ്ങനെ ചോദിക്കുമ്പോള്‍ പലരും പറയുന്നത് ഓഡിയന്‍സിന് അതൊരു ത്രില്‍ ആണെന്നാണ്. അങ്ങനെയൊന്നുമല്ല ഇവിടുത്തെ പ്രേക്ഷകര്‍ എന്ന് ഞാന്‍ മറുപടി കൊടുക്കും. അത് പോലെ സത്രീകളെ അടിക്കുക ഇത്തരത്തിലെ രംഗങ്ങള്‍ ഒന്നും ഞാന്‍ ചെയ്യില്ല. മലയാളത്തില്‍ എനിക്ക് ഒരുപാട് വ്യത്യസ്തമായ വില്ലന്‍ വേഷങ്ങള്‍ ലഭിച്ചിരുന്നു. അട്ടഹാസങ്ങള്‍ ഒന്നും ഇല്ലാത്ത വില്ലനായിരുന്നു ഞാന്‍. മാനസികമായി ഉള്‍ക്കൊണ്ടു ചെയ്ത കഥാപാത്രങ്ങളായിരുന്നു അതൊക്കെ. പക്ഷേ തെലുങ്ക് കന്നഡ പോലെയുള്ള ഭാഷകളില്‍ കുറച്ചു ഓവര്‍ ഡോസ് ആവശ്യമായിരുന്നു. എന്നിരുന്നാലും അവിടെയും ഞാന്‍ കുറച്ചു നിശബ്ദനായ വില്ലനായിരുന്നു ബാബു ആന്റണി പറയുന്നു.
Post Your Comments