മലയാള സിനിമയിലെ പ്രിയതാരം മഞ്ജുവാര്യര്‍ തന്റെ രണ്ടാം വരവിലും താരറാണിയായി മുന്നേറുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധക പ്രീതിനേടിയ മഞ്ജുവിന്റെ നെറ്റിയില്‍ ഉളള ഒരു മറുക് ശ്രദ്ധനേടാറുണ്ട്. അതിനു പിന്നിലെ കഥയിങ്ങനെ..
അച്ഛന്റെ ജോലിയുടെ ഭാഗമായി തമിഴ്നാട്ടില്‍ ആയിരുന്നു മഞ്ജുവിന്റെ കുട്ടിക്കാലം. അന്ന് നടന്ന ഒരു സംഭവമാണ് ഈ മറുകിനു പിന്നില്‍. ”എല്‍കെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയമാണ്. ഞങ്ങളുടെ ക്ലാസമുറികള്‍ ഫുള്‍ ക്ലോസ്ഡ് ആണ്. എന്റെ ക്ലാസിനു മാത്രം രണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ നോക്കുമ്ബോള്‍ ഒരു തുള കാണുന്നു. അത് എന്താണെന്ന് അറിയണമല്ലോ എന്നു കരുതി വാതിലിനോട് ചേര്‍ത്ത് കണ്ണുവച്ചു നോക്കി. പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡില്‍ നിന്നും വാതില്‍ ആരോ തളളിത്തുറന്നു. വാതില്‍ വന്നിടിച്ചത് എന്റെ നെറ്റിയില്‍. എന്റെ വെളള ഷര്‍ട്ടിലേക്ക് അതാ ചോര ഒഴുകുന്നു. ഉച്ച സമയമായത് കൊണ്ട് നന്നായി ചേര വരുന്നുണ്ട്. ടീച്ചര്‍മാരൊക്കെ ഓടി വരുന്നുണ്ട്. ആരോ അമ്മയെ വിളിച്ചു.അങ്ങനെ ആശുപത്രിയില്‍ കൊണ്ടുപോയി തുന്നിക്കെട്ടി.’മഞ്ജു മുന്‍പ് പങ്കുവച്ചു
Post Your Comments