ആദ്യമായി ബിഗ് സ്ക്രീനിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് മലയാളികളുടെ പ്രിയതാരം പാർവതി തിരുവോത്ത് . ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ ഗായത്രി എന്ന വേഷത്തിലാണ് പാർവതി ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ്മകളുമായാണ് താരം എത്തിയിരിക്കുന്നത്.
തന്റെ ഗായത്രി എന്ന കഥാപാത്രത്തെ ഓര്‍ക്കുന്നുവെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വതി കുറിച്ചിരിക്കുന്നത്. ക്യാമ്പസ് പ്രണയച്ചിത്രമായി ഒരുക്കിയ സിനിമയില്‍ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസും അതിഥി വേഷത്തിലെത്തിയിരുന്നു. അര്‍ജുന്‍ ശശി, നിരഞ്ജന, ഷാലിന്‍ സോയ, വേണു നാഗവള്ളി തുടങ്ങി പ്രമുഖരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
https://www.facebook.com/OfficialParvathy/posts/3375789205868932
എന്നാൽ ചെയ്ത ആദ്യ ചിത്രത്തിന്റെ പേരിലല്ല , പകരം പിന്നീട് പുറത്തിറങ്ങിയ നോട്ട് ബുക്ക്, വിനോദ യാത്ര എന്നീ ചിത്രങ്ങളിലൂടെയാണ് പാർവതി സൂപ്പർ താര പദവിയിലേക്കുയർന്നത്.
Post Your Comments