![](/movie/wp-content/uploads/2020/09/untitled-2-3.jpg)
ജയറാം പാര്‍വതി താര ജോഡികള്‍ ഓണ്‍ സ്ക്രീനില്‍ പ്രേക്ഷകരെ വിസ്മയിച്ചത് പോലെയാണ് ഓഫ് സ്ക്രീനിലും ഇവരുടെ പ്രണയ ജീവിതം. ജയറാമിനേക്കാള്‍ സീനിയറായി മലയാള സിനിമയിലെത്തിയ പാര്‍വതി തന്റെ ഭാവി വരനെ കണ്ടെത്തിയത് സിനിമയില്‍ നിന്ന് തന്നെയായത് പലര്‍ക്കും ഒരു അത്ഭുതമായിരുന്നു. താനും ഒരു അത്ഭുത നായിക പോലെ പാര്‍വതിയെ നോക്കി നിന്നിട്ടുണ്ടെന്നും അത് ‘അപരന്’ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണെന്നും ജയറാം പറയുന്നു. പാര്‍വതിയെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ജയറാം
“അപരന് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ അശ്വതിയെ ആദ്യമായി കാണുന്നത്. സുകുമാരി ചേച്ചിയാണ് എന്നോട് പറഞ്ഞത്. അകത്ത് പാര്‍വതിയുണ്ട്, നിങ്ങളുടെ മിമിക്രിയൊക്കെ പുള്ളിക്കാരിക്ക് വലിയ ഇഷ്ടമാ അത് കൊണ്ട് ഒന്ന് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്നു, അങ്ങനെ ഞാന്‍ അശ്വതിയെ റൂമില്‍ ചെന്ന് കണ്ടു. അശ്വതിക്ക് മുന്നില്‍ കൈ തൊഴുതു കുറെ നേരം നിന്നു. അശ്വതി ഇരിക്കാന്‍ പറഞ്ഞിട്ടും ഞാന്‍ ഇരുന്നില്ല. ഇപ്പോള്‍ മക്കള്‍ എന്നെ കളിയാക്കാറുണ്ട്. അമ്മയ്ക്ക് മുന്പില് ഒരു മണിക്കൂര്‍ കൈ കൂപ്പി തൊഴുത് നിന്നതല്ലേ എന്ന് പറഞ്ഞു. അത് ശരിയാണ് ഏറെ ബഹുമാനത്തോടെയാണ് അന്ന് ഞാന്‍ അശ്വതിക്ക് മുന്നില്‍ നിന്നത്”. ജയറാം പറയുന്നു.
Post Your Comments